Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യോ.... ആ മാഡം ഞാനല്ല... പ്രമുഖ നടിക്ക് പിന്തുണയുമായി സരിത എസ് നായർ!!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ഒരു മാഡത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്ലാണ് ആ മാഡം ഞാനല്ലെന്ന വിശദീകരണവുമായി സോളാര്‍ നായിക സരിതാ രംഗത്ത് എത്തിയത്.

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന മാഡം ഞാനല്ലെന്ന് സരിത എസ് നായർ. കേസില്‍ ഫെനിബാലകൃഷ്ണന്റെ രംഗപ്രവേശത്തോടെയാണ് സരിത എസ് നായരുടെ പേരും പലകോണില്‍ നിന്നും ഉയര്‍ന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ പിന്തുണ നടിയ്‌ക്കൊപ്പമാണെന്നും സരിത പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ഒരു മാഡത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്ലാണ് ആ മാഡം ഞാനല്ലെന്ന വിശദീകരണവുമായി സോളാര്‍ നായിക സരിതാ എസ് നായര്‍ രംഗത്ത് എത്തിയത്. പള്‍സര്‍ സുനി ഫെനിയ വന്നുകണ്ടിരുന്നെന്ന് പത്രത്തിലൂടെ അറിയാന്‍ കഴിഞ്ഞിരുന്നു. ഫെനി ചെയ്യേണ്ടിയിരുന്നത് സുനിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു വേണ്ടതെന്നാണ് തന്റെ അഭിപ്രായംമെന്നും സരിത പറഞ്ഞു.

അത് പ്രൊഫഷണൽ നീക്കം

അത് പ്രൊഫഷണൽ നീക്കം

ഫെനി ബാലകൃഷ്ണന്‍ ഇപ്പോള്‍ തങ്ങളുടെ വക്കീലല്ലെന്നും ഇക്കാര്യത്തില്‍ അയാള്‍ നടത്തിയ നീക്കം തികച്ചും പ്രൊഫഷണല്‍ നീക്കമായിരിക്കുമെന്നും സരിത പറഞ്ഞു.

ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു

ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു

ഇക്കാര്യത്തില്‍ തന്റെ അഭിപ്രായത്തിന് യാതൊരുപ്രസക്തിയുമില്ല. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നും സരിത എസ് നായർ പറഞ്ഞു.

നടി കുറേ അനുഭവിച്ചുു

നടി കുറേ അനുഭവിച്ചുു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് മനസിലാക്കാനാവാത്ത അവസ്ഥയാണ്. ആക്രമിക്കപ്പെട്ട നടി ഏറെ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടന്നാണ് മനസിലാകുന്നത്.

നടിക്കൊപ്പം

നടിക്കൊപ്പം

ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അവര്‍ക്കൊപ്പമാണെന്നും സരിതാ എസ് നായര്‍ പറഞ്ഞു.

അമ്മ ദിലീപിനെ സംരക്ഷിക്കുന്നു

അമ്മ ദിലീപിനെ സംരക്ഷിക്കുന്നു

അതേസമയം പോലീസ് ചോദ്യം ചെയ്ത ദിലീപിനെ താര സംഘടന അമ്മ സംരക്ഷിക്കുന്നുവെന്ന ആരോപണവുമാചയി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

എല്ലാത്തിനും കാരണം പിണറായി വിജയൻ

എല്ലാത്തിനും കാരണം പിണറായി വിജയൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയ്ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഉത്തരവാദിത്തമില്ലായ്മ

ഉത്തരവാദിത്തമില്ലായ്മ

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇത്ര ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഹസന്‍ കോഴിക്കോട്ട് പറഞ്ഞു. കെ.ബി ഗണേഷ്‌കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ കെ.മുരളീധരന്‍ അന്വേഷണം കാര്യക്ഷമമായാല്‍ സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+