കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സുകാര്‍ തന്നെ തെരുവ് വേശ്യയെ പോലെ ചിത്രീകരിച്ചു: സരിത

Google Oneindia Malayalam News

കൊച്ചി: താന്‍ ഒരു കോണ്‍ഗ്രസ്സുകാരിയാണെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് സരിത എസ് നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം അച്ഛനെ പോലെയാണ്, കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അധികം ബഹുമാനിയ്ക്കുന്ന വ്യക്തിയാണ് എന്നൊക്കെ പറഞ്ഞതും സരിത എസ് നായര്‍ തന്നെ.

എന്നിട്ടും സരിത എസ് നായര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വന്‍ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നു. കോണ്‍ഗ്രസ്സിലെ മുതിര്‍ന് നേതാവും വൈദ്യുതി മന്ത്രിയും ആയ ആര്യാടന്‍ മുഹമ്മദിനെതിരേയും വന്‍ കോഴ ആരോപണമാണ് സരിത നടത്തിയിരിയ്ക്കുന്നത്.

എന്തുകൊണ്ടാണ് സരിത ഇങ്ങനെ മാറിയത്? അതിനുള്ള ഉത്തരം ഇതാണ്- കോണ്‍ഗ്രസ്സുകാര്‍ തന്നെ ഒരു തെരുവ് വേശ്യയെ പോലെ ചിത്രീകരിച്ചു.

കോണ്‍ഗ്രസ്സിനൊപ്പം

കോണ്‍ഗ്രസ്സിനൊപ്പം

യുഡിഎഫ് സര്‍ക്കാരില്‍ ഒരുപാട് പേര്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സരിത തന്നെ ഇത്രയും നാളും നിഷേധിച്ചിരുന്നു.

അബ്ദുള്ളക്കുട്ടി മാത്രം

അബ്ദുള്ളക്കുട്ടി മാത്രം

എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ മാത്രമാണ് സരിത ഒരു ലൈംഗികാരോപണം ഉന്നയിച്ചത്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് അബ്ദുളളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.

ബിജുവിന്റെ ആരോപണങ്ങള്‍

ബിജുവിന്റെ ആരോപണങ്ങള്‍

ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ബിജു രാധാകൃഷ്ണന്‍ അതിഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ച് സര്‍ക്കാരിനെ രക്ഷിയ്ക്കുകയായിരുന്നു സരിത.

സിഡി വിവാദം

സിഡി വിവാദം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയുമായി ശാരീരിക ബന്ധമുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴും രക്ഷയ്‌ക്കെത്തിയത് സരിത തന്നെ ആയിരുന്നു.

അച്ഛനെ പോലെ

അച്ഛനെ പോലെ

സ്വന്തം അച്ഛനെ പോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നാണ് സരിത ഇതിനോട് പ്രതികരിച്ചത്.

എന്നിട്ടും കോണ്‍ഗ്രസ്സുകാര്‍

എന്നിട്ടും കോണ്‍ഗ്രസ്സുകാര്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിട്ടും കോണ്‍ഗ്രസ്സുകാര്‍ പൊതു ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടുകളാണ് സരിതയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

തെരുവ് വേശ്യ

തെരുവ് വേശ്യ

തന്നെ കോണ്‍ഗ്രസ്സുകാര്‍ തെരുവ് വേശ്യയായി ചിത്രീകരിച്ചു എന്നാണ് സരിത പറയുന്നത്. കോണ്‍ഗ്രസ്സിനെ സംരക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടും ഉണ്ടായ അനുഭവം ഇതാണ്.

പണം കിട്ടാന്‍

പണം കിട്ടാന്‍

കൊടുത്ത പണം തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലാണ് രണ്ട് വര്‍ഷം കാത്തിരുന്നത്. ഇനിയും കിട്ടാത്ത സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നതെന്നും സരിത പറയുന്നു.

മുഖ്യന്റെ സഹായം

മുഖ്യന്റെ സഹായം

സോളാര്‍ പദ്ധതിയ്ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. സബ്‌സിഡി നല്‍കുന്ന കാര്യം വരെ സംസാരിച്ചിരുന്നു.

പലതവണകണ്ടു

പലതവണകണ്ടു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താന്‍ പലതവണ കണ്ടിട്ടുണ്ട്. പല തവണഫോണില്‍ സംസാരിച്ചിട്ടും ഉണ്ടെന്ന് സരിത പറയുന്നു.

English summary
Congress leaders tried to picturise me as a prostitute on TV Channel Discussions: Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X