'ടമാര്‍ പഠാര്‍' പ്രയോഗം, യുവനടന്‍ നീരജ് മാധവിനെതിരെ സരിതയുടെ വീഡിയോ, കാണൂ
തിരുവനന്തപുരം: 'ടമാര്‍ പഠാര്‍' എന്ന് തന്നെ വിശേഷിപ്പിച്ച യുവനടനെതിരെ സരിത എസ് നായര്‍ രംഗത്ത്. യുവനടന്‍ നീരജ് മാധവിനെതിരെയാണ് സരിത രംഗത്തെത്തിയത്. ഏഷ്യാനെറ്റ്-ഉജാല ഫിലിം അവാര്‍ഡില്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റിലാണ് സരിതയെ ടമാര്‍ പഠാര്‍ എന്ന് നീരജ് വിശേഷിപ്പിച്ചത്. നീരജിനുള്ള മറുപടി വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുകയാണ് സരിത.
സരിതയുും സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹാസ്യ പരിപാടികള്‍ വിവിധ ചാനലുകളില്‍ അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. അതില്‍ പലതും താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും എന്നാല്‍ നീരജിന്റെ ടമാര്‍ പഠാര്‍ പ്രയോഗം അതിരു കടന്നുവെന്നുമാണ് സരിത പറയുന്നത്. സാധാരണക്കാര്‍ക്ക് പോലും ടമാര്‍ പഠാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമെന്ന് സരിത പറയുന്നു.

സരിതയുടെ പ്രതികരണ വീഡിയോയാണ് യൂ ട്യൂബിലും വാട്ട്‌സ് ആപ്പിലും പ്രചരിയ്ക്കുന്നത്. മോശമായ രീതിയില്‍ താന്‍ ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. തനിയ്ക്കും കുട്ടികളും കുടുംബവും ഉണ്ട്. അവരെ ഓര്‍ത്തെങ്കിലും അതിരു കടന്ന പരിഹാസങ്ങള്‍ ഒഴിവാക്കണമെന്ന് സരിത പറയുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയാല്‍ ശരിയാകില്ലെന്നും അതിനാലാണ് താന്‍ നേരിട്ട് വീഡിയോ തയ്യാറാക്കിയതെന്നും സരിത പറയുന്നു.












Click it and Unblock the Notifications