സരിത പറ്റിച്ചേ... മൂന്നാം വിവാഹം തമാശ
കൊച്ചി: അങ്ങനെ സരിത എസ് നായര്‍ വീണ്ടും മലയാളികളെ പറ്റിച്ചു. ഇത്തവണ സാമ്പത്തിക തട്ടിപ്പോ വമ്പന്‍ വെളിപ്പെടുത്തലുകളോ ഒന്നും അല്ല... ആ വിവാഹ വാര്‍ത്ത സരിതയങ്ങ് നിഷേധിച്ചു.
സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ പങ്കെടുക്കവെ സരിതയുടെ മകളാണ് വിവാഹക്കാര്യം പറഞ്ഞത്. സുഹൃത്തായ ദാസിനെയാണ് വിവാഹം ചെയ്യുന്നതെന്നും ഡിസംബര്‍ 30 നാണ് വിവാഹം എന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇത് തമാശ പറഞ്ഞതാണെന്നാണ് ഇപ്പോള്‍ സരിതയുടെ വാദം. തന്റെ കൂടെ കുട്ടിപ്പാളത്തിന് വന്നത് കസിന്‍ സഹോദങ്ങളായിരുന്നുവെന്നും സരിത പിന്നീട് മംഗളം പത്രത്തിനോട് പറഞ്ഞു.

ചാനല്‍ പരിപാടിക്കിടെ മകള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സരിതയോ കൂടെ ഉണ്ടായിരുന്നവരോ നിഷേധിച്ചിരുന്നില്ലെന്നത് വ്യക്തമാണ്. അവതാരകയായ സുബി വിവാഹം തീരുമാനിച്ച സന്തോഷത്തില്‍ സരിതയോട് ഒരു ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മടികൂടാതെ സരിത പാട്ടുപാടുകയും ചെയ്തു.
എന്തായാലും സരിത ഇങ്ങനെ പറഞ്ഞ് പറ്റിക്കുന്നത് ഇത് ആദ്യമൊന്നും അല്ല. സോളാര്‍ കേസിന്റെ തുടക്കത്തില്‍ വന്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പറഞ്ഞ ആളായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോന്ന വിവരങ്ങള്‍ തന്റെ കയ്യിലുണ്ടെന്നായിരുന്നു സരിത പറഞ്ഞത്. എന്നാല്‍ ഒരു വിവരവും പുറത്ത് വന്നില്ല.












Click it and Unblock the Notifications