Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെവിടെ? സോളാര്‍ കമ്മീഷനെ ഇളിഭ്യരാക്കി മുങ്ങി നടക്കുകയാണോ?

കൊച്ചി: സോളാര്‍ കമ്മീഷനെ മണ്ടന്മാരാക്കി മുങ്ങി നടക്കുകയാണോ സരിത എസ് നായര്‍? എവിടെയാണ് സരിതയുള്ളത്? സോളാര്‍ കേസിലെ മുഖ്യപ്രതി സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല. സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിട്ടും സരിത ഹാജരായില്ല. തെളിവുകള്‍ ഹാജരാക്കുമെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ സരിത ഇതുവരെ എന്ത് തെളിവാണ് ഹാജരാക്കിയതെന്നാണ് ചോദ്യം ഉയരുന്നത്.

ലോകം അവസാനിച്ചാലും സരിത തെളിവുകള്‍ ഹാജരാക്കില്ലെന്നാണ് സോളാര്‍ കമ്മീഷന്‍ നേരത്തെ പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് പലപ്പോഴും സരിത കമ്മീഷനു മുന്‍പാകെ ഹാജരായില്ല. അതേസമയം, ഹാജരാകാന്‍ സരിതയുടെ അഭിഭാഷകന്‍ മാര്‍ച്ച് 28വരെ സമയം ചോദിച്ചിരുന്നു.

saitha-s-nair

എന്നാല്‍, ഇനി സരിതയ്ക്ക് സമയം അനുവദിക്കാനാവില്ലെന്നാണ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞത്. ഈ മാസം 21ന് സരിത ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോളാര്‍ കമ്മീഷനെ പൂര്‍ണ വിശ്വാസമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുകയുണ്ടായി.

കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകട്ടെ. നിലവിലെ പ്രവര്‍ത്തനം തൃപ്തികരമായതു കൊണ്ടാണ് കാലാവധി നീട്ടിനില്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+