കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിക്കെതിരെ രണ്ടും കൽപ്പിച്ച് സരിത; തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമോ,നോട്ടീസ് നൽകി

Google Oneindia Malayalam News

തിരുവനന്തപുരം: ഈ മാസം ആദ്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സരിത എസ് നായര്‍ക്കെതിരെയാണ് മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി മുല്ലപ്പള്ളിക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ മുല്ലപ്പള്ളിക്കെതിരെ രണ്ടും കല്‍പ്പിച്ചാണ് സരിതയുടെ വരവ്..

മുല്ലപ്പള്ളിയുടെ വാക്കുകള്‍

മുല്ലപ്പള്ളിയുടെ വാക്കുകള്‍

ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമ്മുക്ക് മനസിലാക്കാം. എന്നാല്‍ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കും. അല്ലേങ്കില്‍ ഒരിക്കല്‍ പോലും അത് ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുക്ക് മുന്നിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിക്കുന്ന സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ രംഗത്ത് വരാമെന്ന് വിചാരിക്കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം

പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളിയുടേത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലാത്ത പ്രതികരമാണെന്ന് ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിലുള്ളതാണ് പുറത്തുവന്നതെന്നായിരുന്നു മന്ത്രി കെകെ ശൈലജ പ്രതികരിച്ചത്.

ഒടുവില്‍ ഖേദപ്രകടനം

ഒടുവില്‍ ഖേദപ്രകടനം

പരാമര്‍ശം വിവാദമായതോടെ പരിപാടിക്കിടയില്‍ തന്നെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചും രംഗത്തെത്തിയിരുന്നു. പറഞ്ഞ കാര്യങ്ങള്‍ സ്ത്രീ വിരുദ്ധമെങ്കില്‍ നിര്‍വ്യാജ്യം ഖേദമറിയിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ആര്‍ക്കെങ്കിലും എതിരായിട്ടുള്ള പരാമര്‍ശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പതനത്തിന്റെ ആഴം തെളിയിക്കാനാണ് അത്തരത്തില്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.

ഖേദപ്രകടനം സ്വീകരിക്കില്ല

ഖേദപ്രകടനം സ്വീകരിക്കില്ല

എന്നാല്‍ മുല്ലപ്പള്ളിയുടെ ഖേദപ്രകടനം സ്വീകരിക്കില്ലെന്നാണ് സരിത പ്രതികരിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യ ചെയ്യണം എന്ന് പറഞ്ഞ രാമചന്ദ്രന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി പറയണമെന്നും സരിത പറഞ്ഞു.

അപമാനം തോന്നേണ്ടത്

അപമാനം തോന്നേണ്ടത്

മുല്ലപ്പള്ളി രാമചന്ദ്രന് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെ ഓര്‍ത്താണെന്നും സരിത പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യമുണ്ടാക്കാതിരിക്കേണ്ടത്. റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.

വിടാതെ സരിത

വിടാതെ സരിത

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രണ്ടും കല്‍പ്പിച്ചാണ് സരിത എസ് നായരുടെ ഇപ്പോഴത്തെ നീക്കം. വിവാദ പരമാര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ സരിത മാനനഷ്ടത്തിന് പരാതി നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സരിത നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേതൃത്വത്തിന്‌ വഴങ്ങാതെ ശോഭ സുരേന്ദ്രന്‍; സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുത്തില്ല

<strong>ഗണേഷ് കുമാറും കുരുക്കിലേക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരം... കൊച്ചിയില്‍ ഗൂഢാലോചന</strong>ഗണേഷ് കുമാറും കുരുക്കിലേക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരം... കൊച്ചിയില്‍ ഗൂഢാലോചന

സിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപിസിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപി

എപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി, മത്സരിക്കുന്നത് കണ്ണൂരിൽഎപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി, മത്സരിക്കുന്നത് കണ്ണൂരിൽ

Recommended Video

cmsvideo
SC rejected Saritha Nair's plea and fine one lakh rupees | Oneindia Malayalam

English summary
Saritha S Nair files defamation suit against KPCC president Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X