കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ സരിത വെറും ഏജന്റ് മാത്രമെന്ന് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പിസി ജോര്‍ജ്ജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. സരിത എസ് നായര്‍ വെറും ഏജന്റ് മാത്രമാണെന്ന് പറഞ്ഞ ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ചു.

'പാവം പയ്യന്‍' എന്ന് വിളിയ്ക്കുന്ന പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് സോളാര്‍ തട്ടിപ്പിന്റെ ആസൂത്രണത്തിന് പിന്നിലെന്നാണ് പിസി ജോര്‍ജ്ജിന്റെ ആക്ഷേപം. ആന്റോ ആന്റണി തന്നെയാണ് ഉമ്മന്‍ ചാണ്ടിയെ സ്വാധീനിച്ച് പദ്ധതിയ്ക്ക് അംഗീകാരം നേടിയെടുത്തതെന്നും പിസി ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചു.

അറുപതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന് വേണ്ടിയാണ് അനര്‍ട്ടിന്റെ അംഗീകാരം നേടിയത്. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Saritha S Nair

മുഖ്യമന്ത്രിയ്ക്കും ചില മന്ത്രിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

സരിത എസ് നായരുടെ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരിയാണെന്നും ആ കത്ത് കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു . സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ കൊച്ചിയിലെത്തിയതായിരുന്നു പിസി ജോര്‍ജ്ജ്.

English summary
Saritha S Nair is just an agent in Solar Scam: PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X