കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ വീണ്ടും സരിത ബാധ; കുടുങ്ങിയത് നേതാവിന്റെ മകൻ, നൽകിയ ഉറപ്പ്? നേതാവ്?

പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് സരിത ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസിലെ സരിത യുഗം കഴിഞ്ഞില്ല. വീണ്ടും പരാതിയുമായി സോളാർ കേസിൽ ശിക്ഷിക്കപ്പെട്ടസരിത എസ് നായർ. ക്രൈംബ്രാഞ്ചിനാണ് സരിത പരാതി നൽകിയിരിക്കുന്നത്. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് സരിത ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയതെന്നും സരിത പരാതിയിൽ പറയുന്നു.

യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവ്

യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവ്

കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്.

പുനരന്വേഷണത്തിന് നിർദേശം നൽകിയിരുന്നു

പുനരന്വേഷണത്തിന് നിർദേശം നൽകിയിരുന്നു

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു.

പുതിയ പരാതി

പുതിയ പരാതി

പുനരന്വേഷണത്തിന് ഉത്തരവ് നൽകിയതിന്റെ പിന്നാലെയാണ് സരിത പുതിയ പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നത്.

പരിചയപ്പെടുത്തിയ വ്യക്തി അഴിമതി കേസുകളിലെ പ്രതി

പരിചയപ്പെടുത്തിയ വ്യക്തി അഴിമതി കേസുകളിലെ പ്രതി

ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയതെന്നും സരിത പരാതിയിൽ പറയുന്നു.

അമേരിക്കൻ വ്യവസായിയും ഡിവൈഎസ്പിയും

അമേരിക്കൻ വ്യവസായിയും ഡിവൈഎസ്പിയും

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും വ്യക്തമാക്കുന്ന പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടാണ് വിവരം.

ബന്ധപ്പെട്ട ഫോൺ നമ്പറും ഹാജരാക്കി

ബന്ധപ്പെട്ട ഫോൺ നമ്പറും ഹാജരാക്കി

പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി.

ആയുധ ഇടപാടിൽ ഇടനിലക്കാരി

ആയുധ ഇടപാടിൽ ഇടനിലക്കാരി

ആയുധ ഇടപാടിൽ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ആവശ്യം സിബിഐ അന്വേഷണം

ആവശ്യം സിബിഐ അന്വേഷണം

സരിതയുടെ പരാതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ മധു എസ്ബി ഗവർണർക്ക് പരാതി നൽകി.

English summary
Saritha S Nair's news complaint against Congress leader's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X