വീഡിയോ പുറത്ത് വിട്ടില്ലേ...ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കുമെന്ന് സരിത
തിരുവനന്തപുരം: തന്റെ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് പേടിപ്പിച്ചവര്‍ ഇനി എന്ത് പറഞ്ഞ് ഭീഷിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഇത്രയും നാളത്തെ ഭീഷണിയെന്നും സരിത പറയുന്നു.
കുറേ നാള്‍ ഭീഷണി തുടര്‍ന്നപ്പോള്‍ താന്‍ അതിനെ അവഗണിക്കുകയായിരുന്നു. ഇതോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നതെന്നും സരിത പറഞ്ഞു.

തന്റേതെന്ന് പറയുന്ന വീഡിയോകള്‍ ഷെയര്‍ ചെയതവരെ എല്ലാവരേയും അറസ്റ്റ് ചെയ്യിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും സരിത വ്യക്തമാക്കി. ആരാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്, എന്താണ് അവരുടെ ലക്ഷ്യം എന്നീ കാര്യങ്ങളറിയുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സരിത പറഞ്ഞു. ഷെയര്‍ ചെയ്തവരെ പേടിപ്പിക്കുക എന്നൊരു ഉദ്ദേശമേ തനിക്കുണ്ടായിരുന്നില്ലെന്നും സരിത പറയുന്നു.

Post by Malluvision.

ഇത്തരത്തില്‍ ഉള്ള ഭീഷണികളുടെ കാര്യത്തില്‍ ആത്മഹത്യ ഒരു വഴിയായി ആരും കാണരുതെന്ന് സരിത ഉപദേശിക്കുന്നു. ഇത് ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ബാധകമാണ്. രണ്ടോ മൂന്നോ ദിവസം മാത്രമേ ഇങ്ങനെയുള്ള ചിത്രങ്ങളോ വീഡിയോകളോ പുറത്തായാലുള്ള മാനസിക വിഷമങ്ങളൊക്കെ ഉണ്ടാകൂ.
ഈ മാനസിക വിഷമത്തെ മറികടക്കാനുള്ള മനശക്തി നേടിക്കഴിഞ്ഞാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിയും. തനിക്കുണ്ടായതുപോലുളഌഅനുഭവങ്ങളുണ്ടായാല്‍ പിടിച്ച് നില്‍ക്കണം എന്ന് തന്നെയാണ് സരിതയുടെ ഉപദേശം.
വീഡിയോകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ ഇപ്പോള്‍ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ എത്രകാലം ജീവിക്കും എന്ന് ആരും തീരുമാനിച്ചിട്ടല്ലോ എന്നും സരിത പറഞ്ഞു.

Click it and Unblock the Notifications