Get Updates
Get notified of breaking news, exclusive insights, and must-see stories!

നുണ പരിശോധനയ്ക്ക് സരിത തയ്യാര്‍, ഇനി ചാണ്ടി സാര്‍ കൂടി സമ്മതം മൂളിയാല്‍ തീരുമാനമായി!!

സരിത എസ് നായരുടെ ഈ പൊട്ടിത്തെറിയൊക്കെ കേരളത്തിലെ ജനങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചതാ. പക്ഷെ പുതിയ വെളുപെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഇതിന് കാരണവും ഉണ്ട്. ഇത്രനാള്‍ താന്‍ കോണ്‍ഗ്രസ്സ് മന്ത്രിമാരെ സംരക്ഷിച്ചു ഇനി ഇല്ലെന്നാണ് സരിതയുടെ വാദം.

ഈ തിരിച്ചടി പ്രതീക്ഷിച്ചത് കൊണ്ടാകാം സരിത സത്യം പറഞ്ഞാലും കള്ളം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലേക്ക് കരുക്കള്‍ നീക്കാന്‍ മുഖ്യന് കഴിഞ്ഞു. സോളാര്‍ കമ്മീഷന് മുന്നില്‍ സഹകരിക്കില്ലെന്ന് സരിത പറഞ്ഞതിന്റെ അടുത്ത ദിവസം തന്നെ നുണ പരിശോധനയ്ക്ക് താന്‍ തയ്യാറാവില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സരിത വ്യക്തമാക്കി. വാക്കാല്‍ മൊഴി കൊടുത്ത കാര്യങ്ങള്‍ തമ്പാനൂര്‍ രവി പഠിപ്പിച്ച് കൊടുത്തതാണ് എന്ന് സരിത തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി പറയുന്നത് സത്യമാണോ എന്ന് ഉറപ്പ് വരുത്താന്‍ നുണ പരിശോധന കൂടിയേ തീരൂ.. നുണ പരിശോധന്ക്ക് കേരള മുഖ്യമന്ത്രി കൂടി സഹകരിച്ചാല്‍ കാര്യങ്ങള്‍ ഒന്ന് കൂടി വ്യക്തമാകും.

നുണ പരിശോധനയ്ക്ക് തയ്യാര്‍

നുണ പരിശോധനയ്ക്ക് തയ്യാര്‍


നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി.

മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയില്ല

മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയില്ല


സോളാര്‍ കേസുമായി ഇപ്പോള്‍ വെളിപ്പെടുത്തിയത് 15 ശതമാനം കാര്യങ്ങള്‍ മാത്രമാണ്. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ തയ്യാറല്ലെന്ന് സരിത പറഞ്ഞു.

 സഹകരിക്കില്ലെന്ന് മുഖ്യന്‍

സഹകരിക്കില്ലെന്ന് മുഖ്യന്‍


സോളാര്‍ കമ്മീഷന്റെ സിറ്റിങ്ങില്‍ ബിജു രാധാകൃഷ്ണന്റെ വക്കീല്‍ തൊടുത്തുവിട്ട ചോദ്യത്തിന് മുഖ്യന്‍ പറഞ്ഞ മറുപടി ഇതാണ്. തെറ്റു ചെയ്തു എന്ന് തോന്നുന്നില്ല, പിന്നെ എന്തിനാണ് നുണ പരിശോധനയ്ക്ക് തയ്യാറാക്കുന്നത്. ഇത് കമ്മീഷന് മുന്നിലും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത്രനാള്‍ താന്‍ സംരക്ഷിച്ചു

ഇത്രനാള്‍ താന്‍ സംരക്ഷിച്ചു


കോണ്‍ഗ്രസ്സ് മന്ത്രിമാരെ ഇത്രനാള്‍ സരിത സംരക്ഷിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. സരിതയുടെ കയ്യില്‍ മന്ത്രിസഭയുടെ സംരക്ഷണം ഏല്‍പ്പിക്കാന്‍ മാത്രം എന്താണ് നടന്നത് ?

 കൊടുത്ത കോടികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു

കൊടുത്ത കോടികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു


മുഖ്യന് നല്‍കിയ പണം ജയിലില്‍ നിന്നിറങ്ങിയാല്‍ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പണം കിട്ടിയാല്‍ കക്ഷികള്‍ക്ക് നല്‍കി കേസ് ഒതുക്കാമെന്നും. പണം കിട്ടാത്ത സാഹചര്യത്തില്‍ ആരേയും ഇനി സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് സരിതയ്ക്ക് വെളിപാടുണ്ടായി.

അന്ന് ബിജു പറഞ്ഞത് സരിത ആവര്‍ത്തിച്ചു

അന്ന് ബിജു പറഞ്ഞത് സരിത ആവര്‍ത്തിച്ചു

മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമ്മാര്‍ക്കുമെതിരെ ബിജു ഊന്നി പറഞ്ഞ കാര്യങ്ങള്‍ അന്ന് സരിത എതിര്‍ത്തിരുന്നു. ഇന്ന് അതെല്ലാം അക്കമിട്ട് എണ്ണി പറയുകയാണ്.
പിടിച്ച് നില്‍ക്കണം ഉമ്മച്ചാാാ!!

പിടിച്ച് നില്‍ക്കണം ഉമ്മച്ചാാാ!!

സരിത ഇനി എന്ത് പറഞ്ഞാലും, തെളിവ് നല്‍കിയാലും, നുണ പരിശോധനക്ക് പോയാലും, സരിതയെ അറിയില്ലെന്ന് ഊന്നി പറയണം. ഞാന്‍ കള്ളം പറയില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന കള്ളം തന്നെ ഇവിടെയും നിങ്ങള്‍ ആവര്‍ത്തിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+