കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ജയില്‍ മോചിതയായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ജയില്‍ മോചിതയായി. ഫെബ്രുവരി 21 ന് വൈകീട്ടോടെയാണ് സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്.

സരിതയുടെ പേരിലുള്ള കേസുകളിലെല്ലാം തന്നെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്തിറങ്ങാനായാത്. രണ്ട് മാസമായി സരിതയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സരിത പുറത്തിറങ്ങുന്നത്.

Saritha Released

ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സരിതയെ ജയിലില്‍ നിന്ന് കൊണ്ടു പോകാന്‍ അമ്മയും മക്കളും എത്തിയിരുന്നു.

തന്നെ സഹായിക്കാന്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നു എന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ പുറത്ത് പറയുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

സോളാര്‍ അനുബന്ധ തട്ടിപ്പുകളില്‍ 33 കേസുകളാണ് വിവിധ കോടതികളിലായി സരിത എസ് നായര്‍ക്കെതിരെ ഉണ്ടായിരുന്നത്. ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജയില്‍ മോചനം സാധ്യമായത്.

English summary
Saritha S Nair released from jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X