കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ! എല്ലാം ശരിവെക്കുമെന്ന് സരിത എസ് നായർ

സോളാർ ജുഡീഷ്യൽ കമ്മീഷൻ തെറ്റായ കണ്ടെത്തലുകൾ നടത്തില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ തന്റെ പരാതി ശരിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സരിത എസ് നായർ പറഞ്ഞു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ് നായർ. സോളാർ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സരിത എസ് നായർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായികോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായി

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു! മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

സോളാർ ജുഡീഷ്യൽ കമ്മീഷൻ തെറ്റായ കണ്ടെത്തലുകൾ നടത്തില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ തന്റെ പരാതി ശരിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സരിത എസ് നായർ പറഞ്ഞു. അതേസമയം, സോളാർ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി ജസ്റ്റിസ് ശിവരാജൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. വൈകീട്ട് മൂന്നു മണിയോടെ കമ്മീഷൻ റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാമാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

ഉറച്ചവിശ്വാസം...

ഉറച്ചവിശ്വാസം...

സോളാർ ജുഡീഷ്യൽ കമ്മീഷൻ തെറ്റായ കണ്ടെത്തെലുകൾ നടത്തില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നാണ് സരിത എസ് നായർ പറഞ്ഞത്. തന്റെ പരാതികൾ കമ്മീഷൻ ശരിവെക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൂടുതൽ പ്രതികരണം പിന്നീട്....

കൂടുതൽ പ്രതികരണം പിന്നീട്....

സോളാർ ജുഡീഷ്യൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും, റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സരിത എസ് നായർ പറഞ്ഞു.

വൈകീട്ട്...

വൈകീട്ട്...

സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനായി ജസ്റ്റിസ് ശിവരാജൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

അവസാനിക്കാനിരിക്കെ...

അവസാനിക്കാനിരിക്കെ...

സോളാർ കമ്മീഷന്റെ കാലാവധി സെപ്റ്റംബർ 27 ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസ് ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.

2013ൽ...

2013ൽ...

2013 ഒക്ടോബർ 23നാണ് ജസ്റ്റിസ് ശിവരാജനെ സോളാർ കേസിൽ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് 2006 മുതലുള്ള എല്ലാ കേസുകളും അന്വേഷിക്കാനാണ് അന്നത്തെ യുഡിഎഫ് സർക്കാർ നിർദേശിച്ചത്.

സാക്ഷി വിസ്താരം...

സാക്ഷി വിസ്താരം...

രണ്ടു വർഷവും ഒരു മാസവും നീണ്ടുനിന്ന കാലയളവിൽ 216 സാക്ഷികളെയാണ് കമ്മീഷൻ വിസ്തരിച്ചത്. 2017 ഏപ്രിൽ വരെ വാദം തുടർന്ന കേസിൽ ഡിജിറ്റൽ വീഡിയോ, ഓ‍ഡിയോ രേഖകളടക്കം ആകെ 893 രേഖകളാണ് കമ്മീഷൻ ശേഖരിച്ചത്.

മൊഴി...

മൊഴി...

ഉമ്മൻചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യതവണ 14 മണിക്കൂറാണ് കമ്മീഷന് മുന്നിൽ മൊഴി നൽകിയത്.

ലൈംഗികാരോപണം വരെ...

ലൈംഗികാരോപണം വരെ...

സോളാർ തട്ടിപ്പിന് പുറമേ, തന്നെ സർക്കാരിലെ പലരും ലൈംഗികമായി ഉപയോഗിച്ചെന്നും സരിത എസ് നായർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളും സരിത എഴുതിയ കത്തും ഫോൺ സംഭാഷണങ്ങളും കമ്മീഷൻ വിശദമായി പരിശോധിച്ചിരുന്നു.

English summary
saritha s nair response about solar case judicial report submission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X