• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോളാർ റിപ്പോർട്ടിന് പിന്നാലെ അടുത്ത ബോംബ് പൊട്ടിച്ച് സരിത എസ് നായർ! ഇത്തവണ ചെന്നിത്തലയുടെ നെഞ്ചത്ത്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസ്സിനേയും തീര്‍ത്തും പ്രതിരോധത്തിലാക്കിക്കൊണ്ടാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ലൈംഗിക പീഡനം സംബന്ധിച്ച ആരോപണങ്ങളിലുള്‍പ്പെടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുകഴിഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട ഞെട്ടല്‍ മാറും മുന്‍പേ അടുത്ത ബോംബ് പൊട്ടിച്ച് സരിത എസ് നായര്‍ രംഗത്ത് വന്നിരിക്കുന്നു.

പ്രണയം നടിച്ച് വിവാഹമോചിതയെ പീഡിപ്പിച്ചത് ഏഴ് വര്‍ഷം.. ബാഹുബലി താരം അറസ്റ്റില്‍!

കോണ്‍ഗ്രസ്സിലെ എ-ഐ ഗ്രൂപ്പ് പോര് രഹസ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള എ ഗ്രൂപ്പ് നേതാക്കള്‍ വെട്ടിലായത് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് സന്തോഷിക്കാന്‍ വകുപ്പ് നല്‍കുന്നതാണ്. എന്നാല്‍ സരിത പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ തന്നെ നെഞ്ചിലാണ്.

 പ്രകോപനത്തിന് മറുപടി

പ്രകോപനത്തിന് മറുപടി

സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സരിതയ്‌ക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. 33 കേസുകളില്‍ പ്രതിയായ സരിതയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സരിതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. തന്നെ ചെന്നിത്തല പ്രകോപിച്ചതിനാല്‍ മാത്രം പറയുന്നു എന്ന് പറഞ്ഞാണ് സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തെളിവ് നൽകാൻ ആവശ്യപ്പെട്ടു

തെളിവ് നൽകാൻ ആവശ്യപ്പെട്ടു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടുവെന്നാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ഇക്കാര്യം ചെന്നിത്തല ആവശ്യപ്പെട്ടത്. ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും വക്കീലുമായ ജോയ് തന്നെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സോളാര്‍ സിറ്റിംഗ് നടക്കുന്ന കാലത്തായിരുന്നു അത്. ജോയിയുടെ ഫോണില്‍ നിന്നാണ് ചെന്നിത്തല തന്നോട് സംസാരിച്ചത്.

തെളിവുകൾ പരസ്യപ്പെടുത്തണം

തെളിവുകൾ പരസ്യപ്പെടുത്തണം

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പായി ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടുവെന്നും സരിത വെളിപ്പെടുത്തി. ജോയ് പലപ്പോഴും തന്നെ വിളിച്ച് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെയുള്ള കാര്യങ്ങള്‍ മറച്ച് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ചെന്നിത്തല ഇപ്പോള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും സരിത പറഞ്ഞു.

കൂടുതൽ തെളിവുകൾ കയ്യിലുണ്ട്

കൂടുതൽ തെളിവുകൾ കയ്യിലുണ്ട്

സോളാര്‍ കമ്മീഷന് നല്‍കിയിരിക്കുന്നതിലും കൂടുതല്‍ തെളിവുകള്‍ കേസുമായി ബന്ധപ്പെട്ട് തന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു. ആരെയും പ്രീതിപ്പെടുത്താന്‍ ഇതുവരെയും ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്തിട്ടില്ല. തന്റെ കയ്യില്‍ നിന്നും രാഷ്ട്രീയക്കാര്‍ പണം വാങ്ങിയതല്ലാതെ താന്‍ ആരുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സോളാര്‍ കമ്പനി ഇടപാടുകാരില്‍ നിന്നും വാങ്ങിയ പണവും രാഷ്ട്രീയക്കാരാണ് കൊണ്ടു പോയത്.

ഇത് മസാല റിപ്പോർട്ട് അല്ല

ഇത് മസാല റിപ്പോർട്ട് അല്ല

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു മസാല റിപ്പോര്‍ട്ട് മാത്രമായി കണ്ട് തരംതാഴ്ത്തരുത്. അതിനപ്പുറത്തേക്ക് കോഴ അടക്കമുള്ള വിഷയങ്ങളിലേക്ക് ഈ ചര്‍ച്ചകള്‍ പോകണം. ഈ റിപ്പോര്‍ട്ട് തന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. പീഡനക്കേസിലെ ഇരയ്ക്ക് അതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് തന്റേതുമെന്നും സരിത പറഞ്ഞു.

റിപ്പോർട്ട് പരസ്യമായതിൽ വിഷമം

റിപ്പോർട്ട് പരസ്യമായതിൽ വിഷമം

സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെങ്കിലും ഇത് പരസ്യമായതില്‍ വിഷമമുണ്ടെന്നും സരിത പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായി മാറും. അക്കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരാവശ്യവുമായി പോകുന്നവര്‍ക്ക് കാര്യം സാധിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടി വരും എന്നത് കൂടിയാണ് സോളാര്‍ റിപ്പോര്‍ട്ട് പറയുന്നത്.

താൻ അത്ര മോശക്കാരിയല്ല

താൻ അത്ര മോശക്കാരിയല്ല

സോളാര്‍ കേസ് വഴി ഇത്തരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ അവസരം ലഭിച്ചതില്‍ താന്‍ സംതൃപ്തയാണ്. കോണ്‍ഗ്രസ്സിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നത് പോലുള്ളൊരു സ്ത്രീ അല്ലായിരുന്നു താന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ അക്കാര്യം മനസ്സിലാകുമെന്നും സരിത പറഞ്ഞു. തന്നെ എത്ര മോശക്കാരിയായി ചിത്രീകരിച്ചാലും പിന്നോട്ടില്ലെന്നും സരിത വ്യക്തമാക്കുന്നു.

മൊഴികളിൽ ഉറച്ച് നിൽക്കും

മൊഴികളിൽ ഉറച്ച് നിൽക്കും

എത്ര തവണ തന്നെ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ട് പോകും. പറഞ്ഞ മൊഴികളില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ലെന്നും തന്റെ ജീവിതം തനിക്കറിയാം എന്നും സരിത മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും തന്നെ പറ്റിച്ചിട്ടേ ഉള്ളൂ. തന്നോടൊപ്പം നില്‍ക്കേണ്ടവര്‍ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു എന്നും സരിത പറഞ്ഞു.

English summary
Saritha S Nair response on Solar Case Report and revelation against Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X