Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കളേ ആഹ്ലാദിപ്പിൻ.. അസുഖം ബാധിച്ച് വിരൽ മുറിച്ച് കളഞ്ഞുവെന്ന് സരിത, 'മനസ്സ് മരവിച്ചു, നിസ്സംഗത മാത്രം'

താൻ അസുഖബാധിതയാണെന്നും ഒരു വിരൽ മുറിച്ച് കളയേണ്ടി വന്നുവെന്നും വെളിപ്പെടുത്തി സോളാർ കേസിലെ പ്രതിയായ സരിത എസ് നായർ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മാസങ്ങളായി താൻ ചികിത്സയിൽ ആണെന്ന് ഫേസ്ബുക്കിലൂടെയാണ് സരിത എസ് നായർ തുറന്ന് പറഞ്ഞിരിക്കുന്നത്.

തെറിവിളികൾ പ്രതീക്ഷിക്കുന്നുവെന്നും പക്ഷേ ഇപ്പോൾ എന്ത് കേട്ടാലും നിസ്സംഗത ആണെന്നും സരിത കുറിക്കുന്നു.

സരിത എസ് നായരുടെ ഫേസ്ബുക്ക് കുറിപ്പ്: '' കടുത്ത പനി ആണ്.. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ആണോ അതോ വേറെ ആണോ?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇന്നലെ പത്തനാപുരം ആശുപത്രി സംബന്ധിച്ച് ഒരു വാർത്ത കണ്ടിരുന്നു. ഒരു വീട്ടമ്മയുടെ കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടത് അവിടുത്തെ ചികിത്സാപിഴവാണെന്ന്. ആയിരിക്കാമല്ലായിരിക്കാം. ഞാൻ നേരിട്ട് അറിയാത്ത ആ വിഷയത്തെ പറ്റി ഒന്നും പറയുന്നില്ല.

Saritha

കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആണ്. എനിക്ക് ധാരാളം കുത്തിവയ്പുകളും ട്രിപ്പുകളും ഉണ്ട്. അതേ ഫെബ്രുവരി മാസം പകുതിയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എൻ്റെ ഇടത്തു കയ്യിൽ പെട്ടെന്ന് വലിയ സൂചി കുത്തുന്ന പോലെ ഒരു വേദന വരികയും കൈ ആരോ പിടിച്ചു വലിക്കും പോലെ ഒരു വേദന വരികയും ചെയ്തു.പെട്ടെന്ന് എൻ്റെ കൈ അനക്കാൻ പറ്റാതെ വരുകയും. ആകെ എപ്പോഴും അസഹ്യമായ വേദന ഉണ്ടായിക്കൊണ്ടിരുന്നു.

പെയിൻ കില്ലേഴ്സിൽ വേദന നിന്നില്ല. പെട്ടെന്ന് തന്നെ അൾട്രാസൌണ്ട് ഡോപ്ളർ ചെയ്തപ്പോൾ ഇടതു കൈയിൽ രക്തയോട്ടം കൈപ്പത്തിക്ക് ഇല്ല എന്നും ഷോൾഡർ മുതൽ കൈ പത്തി വരെ രക്തയോട്ടം വളരെ കുറഞ്ഞുവെന്നും കണ്ടതിനെ തുടർന്നു എമർജൻസി സിടി ആൻജിയോ ചെയ്തപ്പോൾ രക്തക്കുഴലുകൾ പൊട്ടി മേജർ 2 ബ്ലോക്കുകൾ കണ്ടെത്തി. അമീബിക് മസ്തിഷ്ക ജ്വരത്തിന് ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരുന്നതിനാൽ Inj.Heparin 6 മണിക്കൂർ ഇടവിട്ട് തന്നുകൊണ്ടിരുന്നു. എൻ്റെ ഇടതു കൈ കരിനീല കളർ ആയി മാറിയിരുന്നു.

പറഞ്ഞതെല്ലാം കള്ളം? രവിയുടെ പുതിയ സിനിമയിൽ കെന്നിഷയും, സ്വകാര്യ വീഡിയോ പുറത്ത്, നടനെതിരെ ഫാൻസ്
പറഞ്ഞതെല്ലാം കള്ളം? രവിയുടെ പുതിയ സിനിമയിൽ കെന്നിഷയും, സ്വകാര്യ വീഡിയോ പുറത്ത്, നടനെതിരെ ഫാൻസ്

എന്നെ ഇതിൻ്റെ ഡിപ്പാർട്ട്മെൻ്റായ കാർഡിയോ തോറാസിക് ഡോക്ടേർസ് പരിശോധിക്കുകയും അവർ തൽസ്ഥിതി ഇംപ്രൂവ് ചെയ്യാനുള്ള മെഡിസിൻ തരികയും ചെയ്തിരുന്നു. അമീബിക് മെനിഞ്ചൈറ്റിസ് ആയതിനാൽ സർജറി പോസിബിൾ ആകുന്നില്ല.. എന്നെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ തൊറാസിക് dept.refer ചെയ്തു.. അവിടെ നടത്തിയ പരിശോധനയിൽ എൻ്റെ കയ്യിലെ ഒരു രക്തക്കട്ട subclavian പാർട്ട് ഇൽ എത്തിയിരുന്നു എന്നും ബ്രെയിൻ ലേക്കായിരുന്നുഎത്തിയിരുന്നേൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല എന്നും പറഞ്ഞു. . .

പക്ഷേ അമീബിക് മെനിഞ്ചൈറ്റിസ് കാരണവും പിന്നെ ഈ ക്ലോട്ട് വീണ്ടും വരാനുള്ള സാധ്യതയും അപ്പൊൾ സർജറി ചെയ്യാൻ ആകില്ല എന്ന് സ്ഥിതിയിൽ എത്തിച്ചു. പക്ഷേ തുടർച്ചയായ രക്തയോട്ട കുറവ് അത്കാരണം ഇടതുകൈയുടെ ചൂണ്ടു വിരലിൽ gangrene ഉണ്ടാകുകയും ഈ ജൂലൈ മാസം പകുതിയിൽ അസ്ഥിയിലേക്കും ഇൻഫെക്ഷൻ പടർന്നതിനെ തുടർന്നു ആ വിരൽ terminise ചെയ്യേണ്ടി വന്നു.

ശത്രുക്കളേ ആഹ്ലാദിപ്പിൻ . ഒരു incomplete cervical bone എനിക്കുണ്ട് എന്നു കണ്ടുപിടിച്ചത് ശ്രീചിത്രയിൽ ആണ്..ഇനിയും എപ്പോൾ വേണമെങ്കിലും എനിക്ക് ക്ലോട്ട് ഉണ്ടാകാം..ചിലപ്പോൾ ജീവിക്കാം..ചിലപ്പോൾ പോകും ഒരു ബൈ പറയാതെ..അമീബ ഓകെ ആയാൽ ഒരു സർജറി ഉണ്ട്. കാർഡിയോ തൊറാസിക് സർജറി.. നേരത്തെ തന്നെ അപൂർവ്വ രോഗങ്ങൾക്ക് Vasculitis &,Mononeuritis Multiplex ചികിത്സയിൽ ആണ് ഞാൻ.. രോഗങ്ങളോട് പൊരുതി മനസ് മരവിച്ചു.. ഇപ്പൊ എന്തു കേട്ടാലും നിസ്സംഗത ആണ് എനിക്ക്. വേദനയും അതേ പോലെ.. കല്ലുപോലെ.. മരം പോലെ ... ചിലർ ചോദിക്കുന്നു കണ്ടാൽ എന്താ കുഴപ്പം.. അതേ അതെൻ്റെ കഴിവാണ്..വേദന ഉണ്ടേലും അടുത്ത നിമിഷം മരിച്ചാലും ഞാൻ തലയുർത്തി ശ്വസിക്കാൻ ആഗ്രഹിക്കുന്നു..

ശാപ വാക്കുകൾക്ക് സ്വാഗതം. നിങ്ങൾ അങ്ങനെ പറയുമ്പോളാണ് ഈശ്വരൻ എൻ്റെ കൂടെ കൂടുതൽ നിൽക്കുന്നത്. പതിവ് ചീത്തവിളി, തെറിവിളി എല്ലാം പ്രതീക്ഷിക്കുന്നു.. ഇത്രയും സഹിക്കുന്ന എനിക്ക് അതൊക്കെ നിസ്സാരാണ് എന്ന് മനസ്സിലാക്കൂ.. അതുകൊണ്ട് എങ്ങനെ ഒരാളുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്നത് നമുക്ക് അറിയാത്ത സ്ഥിതിക്ക് ചികിത്സ പിഴവ് ആണോ എന്ന് വൈദ്യശാസ്ത്ര പരമായി കൂടെ ശ്രദ്ധിച്ചിട്ട് രാപകൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ ക്രൂശിക്കാൻ പോകാം.. കൂടെ നിൽക്കുന്നവരോട് ഒരു വാക്ക് പ്രാർത്ഥിക്കണം... സർജറി കൺഫേം ചെയ്താൽ ഞാൻ പറയാം..കൂടെ ഉണ്ടാകണം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+