കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നീക്കവുമായി സരിത എസ് നായര്‍: പിന്നില്‍ പിണറായിയും കൂട്ടരും? യുഡിഎഫിന് കുരുക്ക് മുറുകുന്നു?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നല്‍കിയിരിക്കുകയാണ് സരിത.

399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...
മുന്‍ അന്വേഷണ സംഘത്തിനെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ പീഡിപ്പിച്ചവരുടെ പേരും സരിത ആവര്‍ത്തിച്ചു. തന്നെ കരുതിക്കൂട്ടി പ്രതിയാക്കാന്‍ ശ്രമം നടന്നുവെന്നും സരിത പരാതിയില്‍ പറയുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. സരിതയുടെ പരാതി യുഡിഎഫിന് കൂടുതല്‍ തലവേദനയാകുമെന്നാണ് സൂചനകള്‍.

ക്ലിഫ് ഹൗസിലെത്തി

ക്ലിഫ് ഹൗസിലെത്തി

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു.

 മുന്‍ അന്വേഷണ സംഘത്തിനെതിരെ

മുന്‍ അന്വേഷണ സംഘത്തിനെതിരെ

മുന്‍ അന്വേഷണ സംഘത്തിനെതിരെയാണ് സരിത പരാതി നല്‍കിയത്. 2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷണ സംഘം അന്വേഷിച്ചില്ലെന്നാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. ഇത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സരിത ആവശ്യപ്പെടുന്നു.

നീതി കിട്ടിയില്ല

നീതി കിട്ടിയില്ല

തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് സരിത കത്തില്‍ വ്യക്തമാക്കുന്നു. മുന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നവരെയെല്ലാം പ്രതിക്കൂട്ടിലാക്കുന്നതാണ് സരിതയുടെ പരാതി.

കേസ് അട്ടിമറിച്ചു

കേസ് അട്ടിമറിച്ചു

മുന്‍ സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്നാണ് സരിത പറയുന്നത്. ഉദ്യോഗസ്ഥരും നേതാക്കളും പ്രതിയാകുമെന്ന് കണ്ടായിരുന്നു ഇതെന്നും സരിത കത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതിയാക്കാന്‍ ശ്രമം

പ്രതിയാക്കാന്‍ ശ്രമം

തന്നെ പ്രതിയാക്കാന്‍ അന്വേഷണ സംഘം കരുതിക്കൂട്ടി ശ്രമിച്ചിരുന്നുവെന്നാണ് സരിത കത്തില്‍ പറയുന്നത്. പീഡിപ്പിച്ചെന്ന പരാതി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. പീഡിപ്പിച്ചവരുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പറഞ്ഞിട്ട്

ഉമ്മന്‍ചാണ്ടി പറഞ്ഞിട്ട്

നേരത്തെ ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചത് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പറഞ്ഞിട്ടാണെന്നും സരിത കത്തില്‍ പറയുന്നു. പീഡിപ്പിച്ചവരുടെ പേര് ആദ്യം പുറത്തു വന്നപ്പോള്‍ ഇതിനെ എതിര്‍ത്ത് സരിത രംഗത്തു വന്നിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചാണ് സരിത സംസാരിച്ചത്. അച്ഛന്റെ പ്രായമുള്ള് ആളാണ് ഉമ്മന്‍ചാണ്ടി എന്നാണ് സരിത പറഞ്ഞത്.

യുഡിഎഫിന് തിരിച്ചടി

യുഡിഎഫിന് തിരിച്ചടി

സരിതയുടെ പരാതി യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിവരം. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സരിതയുടെ പരാതി കൂടുതല്‍ ബലമേകുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

 പിന്നില്‍ പിണറായി സംഘം

പിന്നില്‍ പിണറായി സംഘം

അതേസമയം സരിതയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നും യുഡിഎഫ് ആരോപിക്കുന്നു.

English summary
saritha s nair's complaint against udf government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X