മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിതയുടെ കത്ത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ച് സരിത എസ് നായരുടെ വിവാദ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സരിത എസ് നായര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് എഴുതിയ കത്തില്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് സരിതയുടെ വിവാദ കത്ത് പുറത്ത് വിട്ടത്.
ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചതെന്ന് സരിത എസ് നായര്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2013 ല്‍ എഴുതിയ കത്തിലാണ് ഈ വിവരം പറയുന്നത്. മുഖ്യമന്ത്രിയ്ക്ക് കാല് തിരുമ്മിക്കൊടുത്തിട്ടുണ്ടെന്ന് പോലും സരിത കത്തില്‍ പറയുന്നുണ്ടത്രെ.

ഒരു മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്തുവെന്നും സരിത എസ് നായര്‍ കത്തില്‍ പറയുന്നുണ്ട്. ഒരു സംസ്ഥാന മന്ത്രിയുടെ വീട്ടില്‍ വച്ചാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നും സരിത കത്തില്‍ പറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ പിഎ തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവന്നും സരിത എസ് നായര്‍ കത്തില്‍ എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എങ്ങനെയാണ് തന്നെ ഉപയോഗിച്ചത് എന്ന് കത്തില്‍ സരിത വ്യക്തമാക്കുന്നുണ്ട് എന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ കുടുംബത്തെ കരുതി ഇത് പുറത്ത് വിടരുതെന്ന് ചാനല്‍ റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടതായും പറയുന്നു.
എന്തുകൊണ്ടാണ് ഈ കത്ത് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത് എന്നത് സംബന്ധിച്ചും സരിതയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. അപമാനം കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത് എന്നാണ് സരിത പറയുന്നത്.












Click it and Unblock the Notifications