ഇതാണ് ആ കത്ത്... 30 പേജുള്ള യഥാര്‍ത്ഥ കത്ത്: സരിത
തിരുവനന്തപുരം: ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്ന് ആവര്‍ത്തിച്ച് സരിത എസ് നായര്‍ തിരുവനന്തപുരത്തും പത്ര സമ്മേളനം നടത്തി. ഇതാണ് യഥാര്‍ത്ഥ കത്ത് എന്ന് പറഞ്ഞ് കുറച്ച് കടലാസുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു സരിതയുടെ വാര്‍ത്താ സമ്മേളനം.
30 പേജുള്ള കത്താണ് താന്‍ എഴുതിയത്. ഇപ്പോള്‍ പുറത്ത് വന്ന കത്ത് തന്റേതല്ല. അതിലെ കൈയ്യക്ഷരം തന്റേതാണോ എന്ന് പരിശോധിക്കാവുന്നതാണെന്നും സരിത പറഞ്ഞു.

എന്നാല്‍ തന്റെ കയ്യിലെ കത്ത് പ്രദര്‍ശിപ്പിക്കാന്‍ സരിത തയ്യാറായില്ല. യഥാര്‍ത്ഥ കത്ത് ഒരിക്കലും പുറത്ത് വിടില്ലെന്ന് സരിത വ്യക്തമാക്കി. ആ കത്തില്‍ ജോസ് കെ മാണിയുടെ പേരില്ലെന്നും സരിത ആവര്‍ത്തിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയായിരുന്നു സരിതയുടെ പ്രതികരണം. ചില സമയങ്ങളില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ ഉത്തരം മുട്ടിക്കുകയും ചെയ്തു. പത്തനംതിട്ടയിലേതുപോലെ ചില സമയം വൈകാരികമായിട്ടായിരുന്നു സരിതയുടെ പ്രതികരണം.
ഇപ്പോള്‍ പ്രചരിക്കുന്നതാണ് യഥാര്‍ത്ഥ കത്തെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് സരിത ചോദിച്ചു. പിസി ജോര്‍ജ്ജ് സൃഷ്ടിച്ചതാണ് ഈ കത്തെന്നും, താന്‍ പിസി ജോര്‍ജ്ജിന് കത്ത് നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു












Click it and Unblock the Notifications