കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായര്‍ക്ക് ക്യാന്‍സര്‍... കീമോ തെറാപ്പി; ജാമ്യം ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന്

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് എന്നതിനപ്പുറത്തേക്ക് സോളാര്‍ കേസ് കേരള രാഷ്ട്രീത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്.

ചെന്നിത്തലയും സരിതയും ഒരേ ദിവസം മൂകാംബികയില്‍ എത്തിയത് എന്തിന്? ആരോപണവുമായി സിപിഎം നേതാവ്ചെന്നിത്തലയും സരിതയും ഒരേ ദിവസം മൂകാംബികയില്‍ എത്തിയത് എന്തിന്? ആരോപണവുമായി സിപിഎം നേതാവ്

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

ഇതിനിടെയാണ് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍, തനിക്ക് അര്‍ബുദമാണെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തി എന്നതും വാര്‍ത്തയാണ്. പരിശോധിക്കാം...

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരള: ആ ശബ്ദം തന്റേതല്ല; ലക്ഷങ്ങൾ തട്ടി എന്ന ആരോപണം നിഷേധിച്ച് സരിത

ക്യാന്‍സര്‍ ബാധിത

ക്യാന്‍സര്‍ ബാധിത

താന്‍ ക്യാന്‍സര്‍ ബാധിതയാണെന്നാണ് സരിത എസ് നായര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥന. ഹൈക്കോടതിയ്ക്ക് മുന്നിലാണ് സരിത എസ് നായര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്.

ജാമ്യമില്ലാ വാറണ്ട്

ജാമ്യമില്ലാ വാറണ്ട്

സോളാര്‍ തട്ടിപ്പ് കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സരിത എസ് നായര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസ് ഫെബ്രുവരി 25 ന് ആണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍

കൊവിഡ് സാഹചര്യത്തില്‍

കോഴിക്കോട് കോടതി കേസ് പരിഗണിക്കുന്ന ദിവസം തന്നെ തന്റെ ജാമ്യം ഹര്‍ജിയും പരിഗണിക്കണം എന്നാണ് ഹൈക്കോടതിയിലെ ഹര്‍ജി. ക്യാന്‍സര്‍ രോഗിയായതിനാല്‍ കൊവിഡ് സാഹചര്യം കൂടി പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥന. സരിതയുടെ ഹര്‍ജി അടുത്ത പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ് ഹൈക്കോടതി.

ജാമ്യം റദ്ദാക്കി

ജാമ്യം റദ്ദാക്കി

കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ മജീദ് നല്‍കിയ കേസില്‍ ആണ് ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. 42.7 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണിത്. സരിതയെ കൂടാതെ ബിജു രാധാകൃഷ്ണനും ഈ കേസില്‍ പ്രതിയാണ്. രണ്ട് പേരുടേയും ജാമ്യം നേരത്തേ കോടതി റദ്ദാക്കിയിരുന്നു.

 അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

ജാമ്യം റദ്ദാക്കിയതിന് പുറകേ, രണ്ട് പേരോടും സ്വമേധയാ ഹാജരാകാന്‍ കോടതി നര്‍ദ്ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്ത് ഹാജരാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ല. തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

പ്രോസിക്യൂഷന്റെ സംശയം

പ്രോസിക്യൂഷന്റെ സംശയം

കീമോ തെറാപ്പിയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് ചില സംശയങ്ങള്‍ ഉണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് ഹാജരാക്കപ്പെട്ട രേഖകളില്‍ ഒന്നും കീമോ തെറാപ്പിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

വിവാദ നായിക

വിവാദ നായിക

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവാദ നായികയായിരുന്ന സരിത എസ് നായര്‍, ഈ സര്‍ക്കാരിന്റെ കാലത്തും വിവാദ നായികയായി തന്നെ തുടരുകയാണ്. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയ്‌ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. സരിതയുടേത് എന്ന പേരില്‍ ഓഡിയോ, വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണംമോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

'മീശ'യില്‍ കലിപ്പുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും; ഹിന്ദു അവഹേളനം, അര്‍ബന്‍ നക്‌സല്‍ ആരോപണങ്ങള്‍'മീശ'യില്‍ കലിപ്പുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും; ഹിന്ദു അവഹേളനം, അര്‍ബന്‍ നക്‌സല്‍ ആരോപണങ്ങള്‍

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Saritha S Nair says, she is cancer patient and request High Court to consider her plea immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X