സരിത പറഞ്ഞ് തീര്‍ന്നിട്ടില്ല... ശാലുവിനെ കുറിച്ചും!!!
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കുറച്ച് നാളായി വാര്‍ത്തകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. വിവാദങ്ങള്‍ ഏറെയുള്ളതിനാല്‍ പ്രതിപക്ഷം പോലും ഇപ്പോള്‍ സോളാര്‍ കേസിനെ കുറിച്ച് പറയുന്നില്ല.
എന്നാല്‍ സരിത അങ്ങനെ നിശബ്ദയായി ഇരിയ്ക്കാന്‍ തയ്യാറല്ല. കഴിഞ്ഞ ദിവസം ശാലു മേനോന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതോടെ സരിതയും രംഗത്തിറങ്ങിയിരിയ്ക്കുയാണ്.
സോളാര്‍ കമ്പനിയുടെ പണം ബിജു രാധാകൃഷ്ണന് തനിയ്ക്ക് തന്നിട്ടില്ലെന്നായിരുന്നു ശാലു മേനോന് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിയ്ക്കാനുള്ള തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് സരിത പറയുന്നത്.

സോളാര്‍ കമ്മീഷന്
സോളാര്‍ കമ്പനിയുടെ പണമൊന്നും ബിജു രാധാകൃഷ്ണന് തനിയ്ക്ക് തന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശാലു മേനോന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.

പണം നല്‍കിയത് ശാലുവിന് തന്നെ?
എന്നാല്‍ സരിത എസ് നായര്‍ ഈ വാദം അംഗീകരിയ്ക്കാന്‍ തയ്യാറല്ല. ബിജു രാധാകൃഷ്ണന് കമ്പനിയുടെ പണം ശാലുവിന് നല്‍കിയിട്ടുണ്ടെന്നാണ് സരിത പറയുന്നത്.

തെളിവുണ്ട്, നല്‍കും
സോളാര്‍ കമ്പനിയുടെ പണം ബിജു രാധാകൃഷ്ണന് ശാലുവിന് നല്‍കിയതിന് തന്റെ കൈയ്യില്‍ തെളിവുണ്ടെന്നാണ് സരിത പറയുന്നത്. ഈ തെളിവുകള്‍ സോളാര്‍ കമ്മീഷന് നല്‍കുമെന്നും സരിത വ്യക്തമാക്കുന്നുണ്ട്.

പണ്ടും പറഞ്ഞിട്ടുണ്ട്
തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്ന് സരിത മുന്‍പും പലേക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു തെളിവും സരിത പുറത്ത് വിട്ടിട്ടില്ല.

ശാലുവിനെ കുടുക്കാന്‍
ശാലു മേനോനെതിരെ സരിത തന്നെയാണ് തുടക്കം മുതലേ രംഗത്തുണ്ടായിരുന്നത്. ബിജു രാധാകൃഷ്ണനും ശാലു മേനോനും തമ്മിലുള്ള ബന്ധമായിരുന്നു ഇതിന് കാരണമെന്നാണ് ആരോപണം.

സരിതയും മൊഴി നല്കി
സരിത എസ് നായരും കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി. സരിതയുടെ അമ്മ ഇന്ദിര ദേവിയേയും കമ്മീഷന് വിസ്തരിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications