കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കത്തില്‍ മൂന്ന് മന്ത്രിമാര്‍, 13 ഉന്നതര്‍... അലക്‌സാണ്ടര്‍ ജേക്കബ് എല്ലാം പറഞ്ഞോ?

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ ഒന്നും അല്ല ഇപ്പോഴത്തെ വിഷയം. സരിതയെ ചേര്‍ത്തുള്ള മസാല കഥകള്‍ക്കാണ് പ്രിയം. അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലും സരിതയോട് ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു.

സരിത എസ് നായര്‍ ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതിയ കത്തില്‍ ഒരുപാട് ഉന്നതരുടെ പേരുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പിന്നീട് പത്രസമ്മേളനം വിളിച്ച് കത്ത് ഉയര്‍ത്തിക്കാണിച്ചപ്പോള്‍ തിരുവനന്തപുരത്തെ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെ പലരുടേയും പേരുകള്‍ പുറത്ത് വന്നു.

സരിത ജയിലില്‍ കിടക്കുന്ന കാലത്ത് ജയില്‍ ഡിജിപി ആയിരപുന്ന അലക്‌സാണ്ടര്‍ ജേക്കബ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ എന്താണ് പറയുന്നത്.

ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതരെ സമീപിച്ചപ്പോള്‍ തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് സരിത എസ് നായര്‍ മജിസ്‌ട്രേറ്റിന് എഴുതിയ കത്തില്‍ പറയുന്നത്.

13 ഉന്നതര്‍

13 ഉന്നതര്‍

സരിത എഴുതിയ കത്തില്‍ 13 ഉന്നതരുടെ പേരുകള്‍ ഉണ്ടെന്നാണ് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

പേര് പറഞ്ഞില്ല

പേര് പറഞ്ഞില്ല

13 ഉന്നതരുടെ പേരുകള്‍ സരിതയുടെ കത്തില്‍ പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട് എന്ന് തുറന്ന് പറഞ്ഞ അലക്‌സാണ്ടര്‍ ജേക്കബ് പക്ഷേ ആരുടേയും പേരുകള്‍ തുറന്ന് പറയാന്‍ തയ്യാറായില്ലത്രെ.

മൂന്ന് മന്ത്രിമാര്‍

മൂന്ന് മന്ത്രിമാര്‍

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ പേരുകള്‍ സരിതയുടെ കത്തിലുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരുടെ പേരുകളും പലഘട്ടങ്ങളില്‍ പുറത്ത് വന്നിരുന്നു.

മുന്‍ കേന്ദ്ര മന്ത്രിമാര്‍

മുന്‍ കേന്ദ്ര മന്ത്രിമാര്‍

ഇപ്പോള്‍ ലോക്‌സഭ അംഗങ്ങളായ രണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരുടെ പേരുകളും സരിതയുടെ കത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

യുവ എംഎല്‍എമാര്‍

യുവ എംഎല്‍എമാര്‍

അഞ്ച് എംഎല്‍എമാരുടെ പേരുകളാണ് പിന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. അതില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എമാരാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു എംപി?

ഒരു എംപി?

യുഡിഎഫ് ഘടകകക്ഷി അംഗമായ ഒരു എംപിയുടെ പേരും അവസാന ഘട്ടത്തില്‍ സരിതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.

 ബലാത്സംഗ കേസ് എവിടെ

ബലാത്സംഗ കേസ് എവിടെ

കോണ്‍ഗ്രസ് എംഎല്‍എ ആയ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിത എസ് നായര്‍ ബലാത്സംഗ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കേസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല.

കമ്മീഷന്‍ ഉറച്ച് തന്നെ

കമ്മീഷന്‍ ഉറച്ച് തന്നെ

സോളാര്‍ തട്ടിപ്പ് കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാടില്‍ ആണ് ജുഡീഷ്യല്‍ കമ്മീഷന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

കത്ത് ഹാജരാക്കണം

കത്ത് ഹാജരാക്കണം

പത്തനംതിട്ട ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതിയ യഥാര്‍ത്ഥ കത്ത് ഹാജരാക്കാന്‍ സരിത വിസമ്മതിയ്ക്കുകയാണ് ഇപ്പോള്‍. എന്നാല്‍ അത് അംഗീകരിയ്ക്കാന്‍ കമ്മീഷന്‍ തയ്യാറല്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Formal Jail DGP Alexander Jacob gave statement in front of Solar Judicial Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X