സരിതയ്ക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥത? മൊഴിയെടുക്കുന്നത് നീട്ടി
കൊച്ചി: ബിജു രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയേയും സരിത എസ് നായരേയും ചേര്‍ത്ത് ലൈംഗികാരോപണം ഉന്നയിച്ചത്. അതും സോളാര്‍ കമ്മീഷന് മുന്നില്‍. ഈ സാഹചര്യത്തില്‍ സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ നല്‍കുന്ന മൊഴി നിര്‍ണായകമാണ്.
എന്നാല്‍ അത്ര പെട്ടെന്നൊന്നും മൊഴി കൊടുക്കാന്‍ സരിത തയ്യാറല്ലെന്ന് വേണം പറയാന്‍. ഡിസംബര്‍ ഏഴിന് കമ്മീഷന് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. പക്ഷേ സരിത മൊഴി കൊടുക്കാന്‍ തയ്യാറായില്ല.
ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളതിനാല്‍ മൊഴി നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് സരിത അറിയിച്ചത്. മൊഴിയെടുക്കുന്നതിന് സമയം നീട്ടിക്കിട്ടുകയും ചെയ്തു. എന്നാല്‍ കമ്മീഷന്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി സരിതയോട് പറഞ്ഞിട്ടുണ്ട്...

ബിജുവിന്റെ മൊഴി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് ബിജു രമേശ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇതിന് തെളിവുണ്ടെന്നും ബിജു പറഞ്ഞിരുന്നു.

അച്ഛനെ പോലെ
എന്നാല്‍ സരിത എസ് നായര്‍ ഈ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിയ്ക്ക് അച്ഛനെ പോലെ ആണെന്നാണ് സരിത പ്രതികരിച്ചത്. എന്തായാലും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കുന്ന മൊഴി നിര്‍ണായകമാണ്.

അസ്വസ്ഥത
തനിയ്ക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥതകളുണ്ടെന്നും മൊഴിയെടുക്കുന്നത് നീട്ടി വയ്ക്കണം എന്നുമാണ് സരിത സോളാര്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചത്. ഇത് പ്രകാരം മൊഴിയെടുക്കല്‍ ഡിസംബര്‍ 15 ലേയ്ക്ക് മാറ്റി.

അഭിനയിക്കാന്‍ നില്‍ക്കണ്ട
ശാരീരിക-മാനസിക അസ്വസ്ഥതകളുള്ളതിനാല്‍ മൊഴി നല്‍കാനാവില്ല. എന്നാല്‍ പിന്നെ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതിന് ശേഷം മതി ഇനി സിനിമ ഷൂട്ടിംഗ് എന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചുട്ടള്ളത്.

ആ കത്ത് വേണം
ഒരുപാട് പ്രമുഖര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സരിതയുടെ വിവാദ കത്ത് ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മജിസ്‌ട്രേറ്റിന് നല്‍കുന്നതിനായി ജയിലില്‍ വച്ച് എഴുതി തയ്യാറാക്കിയ കത്താണ് ഇതെന്നാണ് പറയുന്നത്.

ബിജുവും വരണം
ഡിസംബര്‍ 15 ന് സരിത മൊഴി നല്‍കാനെത്തുമ്പോള്‍ ബിജു രാധാകൃഷ്ണനും ഹാജരാകണം എന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ബിജുവിന് എതിര്‍വാദങ്ങളുണ്ടെങ്കില്‍ ഉന്നയിക്കാം.

സരിത പറഞ്ഞത് പ്രകാരം
മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചത് സരിത തന്നെയാണെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം സരിത കമ്മീഷന് മുന്നില്‍ നിഷേധിയ്ക്കുമോ?

ബിജുവിന്റെ തെളിവ്
ഡിസംബര്‍ 10 ന് മുഖ്യമന്ത്രിയ്‌ക്കെതിരെ തെളിവ് നല്‍കുമെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. അന്ന് തെളിവ് ഹാജരാക്കിയില്ലെങ്കില്‍ ബിജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അപ്രസക്തമാകും.

എന്തിനിത്ര സമയം
എന്തുകൊണ്ടാണ് സരിത ഇപ്പോള്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതെന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട്. അണിയറയില്‍ വിലപേശല്‍ കൊഴുപ്പിയ്ക്കാനാണ് പദ്ധതിയെന്നും ആക്ഷേപമുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കളി?
ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിറകില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് ഒരു വിഭാഗം വിശ്വസിയ്ക്കുന്നുണ്ട്. ബിജു തെളിവ് ഹാജരാക്കാതിരുന്നാല്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉമ്മന്‍ ചാണ്ടിയ്ക്ക് കൂടുതല്‍ ശക്തനാകാം. ജനങ്ങള്‍ക്ക് മുന്നിലും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കഴിയും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications