സരിത സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരായി, ആര്‍ ബാലകൃഷ്ണപിള്ളയെ നേരിട്ടറിയാം
കൊച്ചി: സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. തുടര്‍ന്ന് സരിതയുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. സരിതയെ വിസ്തരിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കമ്മീഷനുമുന്നില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സോളാര്‍ കമ്മീഷനില്‍ മുമ്പ് ഹാജരായപ്പോള്‍ ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭര്‍തൃ ബന്ധമില്ലെന്ന് സരിത പറഞ്ഞിരുന്നു. അതേതുടര്‍ന്ന് സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവാരാണെന്ന കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ സരിത വിതുമ്പുകയായിരുന്നു. അതോടെ വിസ്താരം മാറ്റി വയ്ക്കുകയായിരുന്നു.

ബാലകൃഷ്ണ പിള്ളയേയും ഗണേഷ് കുമാറിനേയും തനിക്ക് നേരിട്ട് അറിയാമായിരുന്നുയെന്നും സരിത പറഞ്ഞു. ഗണേഷ്‌കുമാറുമായുള്ള ബന്ധം വഴിയാണ് ബാലകൃഷ്ണ പിള്ളയെ പരിചയപ്പെടുന്നത്. അറസ്റ്റിലായ ശേഷവും താന്‍ ബാലകൃഷ്ണ പിള്ളയെ കണ്ടിട്ടുണ്ട്. ഇവരുടെ സഹായിയായ ശരണ്യ മനോജ് തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി.
എന്നാല്‍ സരിതയേയും മുഖ്യമന്ത്രിയേയും തനിക്ക് വിസ്തരിക്കണമെന്ന് കാണിച്ച് കമ്മീഷന് ബിജു രാധാകൃഷ്ണന്‍ കത്ത് നല്‍കിയിട്ടുണ്ട്. സരിതയെ വിസ്തരിച്ചു കഴിഞ്ഞതിന് ശേഷമേ കത്ത് കമ്മീഷന്‍ പരിഗണിക്കുകയുള്ളൂ.












Click it and Unblock the Notifications