ലൈംഗികാരോപണങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് സരിത... കേരളം താങ്ങുമോ?
കൊച്ചി: താനുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച് നിശബ്ദത പാലിയ്ക്കുകയായിരുന്നു സരിത എസ് നായര്‍ ഇത്രയും നാളും. എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുത്തത് മാത്രമാണ് ഇതില്‍ ഒരു അപവാദം.
എന്നാല്‍ താനുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ പറയുന്നത്. സോളാര്‍ കമ്മീഷന് മുന്നില്‍ ഇക്കാര്യം സരിത എസ് നായര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ ആ കാര്യങ്ങളൊന്നും പരസ്യമായി പറയാന്‍ സരിത തയ്യാറല്ല. ജയിലില്‍ വച്ചെഴുതിയ കത്തിന്റെ കാര്യത്തില്‍ പോലും സരിത ഇപ്പോള്‍ നിലപാട് മാറ്റിയിരിയ്ക്കുന്നു.

ലൈംഗികാരോപണങ്ങള്‍
ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച് മൊഴി നല്‍കാന്‍ തയ്യാറാണെന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുള്ളത്.

പരസ്യമായി വേണ്ട
പരസ്യമായി അത്തരം കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സരിത പറയുന്നത്. രഹസ്യ മൊഴി നല്‍കാന്‍ തയ്യാറാണെന്നും സരിത അറിയിച്ചിട്ടുണ്ട്.

കത്തും നല്‍കും?
പത്തനംതിട്ട ജയിലില്‍ വച്ചെഴുതിയ വിവാദ കത്ത് പൊതുരേഖയാക്കാന്‍ താത്പര്യമില്ലെന്നാണ് സരിത പറയുന്നത്. എന്നാല്‍ കത്ത് സീല്‍ ചെയ്ത് നല്‍കാന്‍ തയ്യാറാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഉറച്ച് തന്നെ
സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഉറച്ച തീരുമാനത്തിലാണെന്ന സൂചനയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പിനെ തന്നെ അത് ബാധിച്ചേക്കാം.

കേരളം താങ്ങില്ല
താന്‍ വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് കേരളം താങ്ങില്ലെന്നാണ് മുമ്പ് സരിത പറഞ്ഞിരുന്നത്. അത് ശരിയായിത്തീരുമോ എന്നാണ് ഇപ്പോള്‍ പലരും സംശയിക്കുന്നത്.

വിഷ്ണുവും ബെന്നിയും
പിസി വിഷ്ണുനാഥ് എംഎല്‍എയ്ക്കും ബെന്നിബെഹ്നാനും പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയതായും സരിത കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അഞ്ചും രണ്ടും ഏഴ്
ബെന്നി ബെഹ്നാന് പാര്‍ട്ടി ഫണ്ടിലേയ്ക്കായി അഞ്ച് ലക്ഷം രൂപയും വിഷ്ണുനാഥിന്റെ മാനവിക യാത്രയ്ക്ക് രണ്ട്തവണയായി രണ്ട് ലക്ഷം രൂപയും നല്‍കിയെന്നാണ് മൊഴി. രണ്ടിനും രസീത് നല്‍കിയിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വം
സംസ്ഥാന മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളും എംഎല്‍എമാരും മുന്‍ കേന്ദ്ര മന്ത്രിമാരും ഒക്കെയാണ് സരിതയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. സരിത വെളിപ്പെടുത്തിയാല്‍ മാത്രമേ ഇതിലെ സത്യം പുറത്ത് വരികയുള്ളൂ.

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ
ശ്രീധരന്‍ നായര്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നാണ് സരിത എസ് നായര്‍ പറയുന്നത്. ഈ ദൃശ്യം പുറത്ത് വിടുമെന്നും സരിത സൂചന നല്‍കിയിട്ടുണ്ട്.

പ്രതിരോധത്തില്‍
കഴിഞ്ഞ ദിവസം സരിത പുറത്ത് വിട്ട തെളിവുകളോട് കോണ്‍ഗ്രസ് ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വം രൂക്ഷമായ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications