ലൈംഗിക പീഡനം സരിത സോളാര്‍ കമ്മീഷന് മുന്നില്‍ തുറന്ന് പറഞ്ഞു
കൊച്ചി: താന്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് സരിത എസ് നായര്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിയ്ക്കല്‍ മാത്രമേ ഔദ്യോഗികമായി ഇത് സംബന്ധിച്ച് ഒരു പരാതി നല്‍കിയിട്ടുള്ളൂ. അത് എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരെ ആയിരുന്നു.
ഇപ്പോഴിതാ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലും സരിത അക്കാര്യം തുറന്ന് പറഞ്ഞിരിയ്ക്കുന്നു. എറണാകുളം എസിജെഎമ്മിന് മുന്നില്‍ താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. എസിജെഎം അക്കാര്യം കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കമ്മീഷന് പ്രതികരിച്ചത്.
എന്നാല്‍ ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച് താനായി ഒന്നും വെളിപ്പെടുത്തില്ലെന്നാണ് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

സോളാര്‍ കേസ്
സോളാര്‍ കേസ് ഒരു സാമ്പത്തിക തട്ടിപ്പ് കേസാണെങ്കിലും സരിതയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ സംബന്ധിച്ച അഭ്യൂഹങ്ങളായിരുന്നു തുടക്കം മുതലേ വാര്‍ത്താ പ്രാധാന്യം നേടിയത്.

കോണ്‍ഗ്രസ്സിലെ പ്രമുഖര്‍
ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍... മിക്ക ആരോപണങ്ങളും കോണ്‍ഗ്രസ്സിലെ പ്രമുഖര്‍ക്കെതിരെ ആയിരുന്നു.

ആദ്യമായി
താന്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം സരിത മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇക്കാര്യം സോളാര്‍ കമ്മീഷന് മുന്നില്‍ സരിത വ്യക്തമാക്കുന്നത്.

എസിജെഎമ്മിനോട്...
എന്നാല്‍ സരിത കമ്മീഷനോട് പറഞ്ഞത് മറ്റൊരുകാര്യമാണ്. താന്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടുവെന്ന കാര്യം എറണാകുളം എസിജെഎമ്മിനോട് പറഞ്ഞിട്ടില്ലെന്നാണ് സരിത പറയുന്നത്.

ലൈംഗികാരോപണങ്ങള്‍
സരിതയുടെ വിവാദ കത്തിലെ വിശദാംശങ്ങള്‍, പ്രത്യേകിച്ചും ലൈംഗിക പീഡനം സംബന്ധിച്ച ചോദ്യങ്ങളാണ് കമ്മീഷന് ചോദിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സരിത.

ജോസ് കെ മാണിയില്ല
താന്‍ എസിജെഎമ്മിന് എഴുതിയ കത്തില്‍ ജെസ് കെ മാണിയുടെ പേരില്ലെന്നും സരിത വ്യക്തമാക്കി. അന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചത് ആ കത്തല്ല, അത് സംബന്ധിച്ച കുറിപ്പാണെന്നും സരിത പറഞ്ഞു.

ശരണ്യ മനോജ്
താന്‍ എഴുതിയ ആ കത്ത് മന്ത്രി ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ് വായിച്ചിട്ടുണ്ടാകാമെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications