ആര്യാടന് സരിത പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വച്ച്?
കൊച്ചി: മന്ത്രി ആര്യാടന് മുഹമ്മദിന് ഔദ്യോഗിക വസതിയില്‍ വച്ചാണ് പണം നല്‍കിയതെന്ന് സരിത എസ് നായര്‍. ആര്യാടന് മുഹമ്മദിനു രണ്ട് തവണയായി 40 ലക്ഷം രൂപ നല്‍കിയെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. ആവശ്യപെട്ട 75 ലക്ഷത്തില്‍ 25 ലക്ഷം ആദ്യം നല്കി. ഇതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും പണം ബാങ്കില്‍ നിന്ന് എടുത്ത് നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്നും സരിത പറഞ്ഞു.
മന്ത്രിക്ക് വേണ്ടി 2011ല്‍ പിഎ കോശവനാണ് കോഴ ആവശ്യപെട്ടത്. ഡിസംബര്‍ ആറിന് വൈകിട്ട് ആര്യാടന് മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്മോഹന് ബംഗ്ലാവിലെത്തി 25 ലക്ഷം നല്‍കുകയായിരുന്നു. മന്ത്രിക്ക് നേരിട്ടാണ് പണം കൈമാറിയത് പണം എണ്ണിതിട്ടപെടുത്തിയതും താനാണെന്നും സരിത പറഞ്ഞു.

പിന്നീട് 15 ലക്ഷം കൊടുത്തത് കോട്ടയത്ത് നടന്ന റിന്യൂവബിള്‍ എനര്‍ജി സെമിനാറിലാണെന്നും സരിത വ്യക്തമാക്കി. അനര്‍ട്ടുമായി ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഒരു സഹായവും ചെയ്തു തന്നില്ല. പണം തിരികെ ആവശ്യപെട്ടെങ്കിലും കിട്ടിയില്ലെന്നും സരിത കമ്മീഷനു മുന്നില്‍ മൊഴി നല്കി.
അതോടൊപ്പം ചില ഡിജിറ്റല്‍ തെളിവുകളും സരിത കമ്മീഷനു നല്കി. 12 ഫയലുകള്‍ അടങ്ങിയ ഒരു പെന്‍ഡ്രൈവാണ് സരിത നല്‍കിയത്. നേരത്തെ മുദ്രവച്ച കവറില്‍ സരിത ചില തെളിവുകള്‍ നല്‍കിയിരുന്നു. അതിനു പുറമെയാണ് ബുധനാഴ്ച ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications