കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന് സരിതയുടെ വെല്ലുവിളി... പറയാന്‍ ഇനിയും ഏറെയെന്ന് സരിത

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞതൊന്നും ഒന്നുമല്ലെന്ന സൂചന നല്‍കി വീണ്ടും സരിത എസ് നായര്‍. ജനുവരി 28 ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് മുമ്പാണ് സരിത ഇത്തരം ഒരു സൂചന നല്‍കിയത്.

പറയാന്‍ ഇനിയും ഏറെയുണ്ടെന്നാണ് സരിത മാധ്യമ പ്രവര്‍ത്തകരോടെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിയ്ക്കുക കൂടി ചെയ്തിട്ടുണ്ട് സരിത എസ് നായര്‍.

ആരോപണങ്ങളില്‍ ഉറച്ച് തന്നെ

ആരോപണങ്ങളില്‍ ഉറച്ച് തന്നെ

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറഞ്ഞാണ് രണ്ടാം ദിവസവും സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായത്.

പറയാന്‍ ഇനിയും ഏറെ

പറയാന്‍ ഇനിയും ഏറെ

കഴിഞ്ഞ ദിവസം പറഞ്ഞത് മാത്രമല്ല, വേറേയും കണക്കുകള്‍ പറയാനുണ്ടെന്നാണ് സരിത പറഞ്ഞത്.

വെറും പത്ത് ശതമാനം

വെറും പത്ത് ശതമാനം

തനിയ്ക്ക് പറയാനുള്ള കാര്യങ്ങളുടെ പത്ത് ശതമാനം പോലും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് സരിത പറയുന്നത്. കേരളം ഇനിയും ഞെട്ടാന്‍ ബാക്കിയുണ്ടെന്നര്‍ത്ഥം.

മുഖ്യമന്ത്രിയ്ക്ക് വെല്ലുവിളി

മുഖ്യമന്ത്രിയ്ക്ക് വെല്ലുവിളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയ ചെക്ക് മടങ്ങാനുള്ള കാരണം മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും വ്യക്തമാക്കണം എന്നാണ് സരിതയുടെ വെല്ലുവിളി

നുണപരിശോധന

നുണപരിശോധന

താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സരിത പറഞ്ഞിരുന്നു. മുഖ്യമന്ത്രി നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നും സരിത ചോദിച്ചിരുന്നു.

സിപിഎമ്മും ബാറുകാരും

സിപിഎമ്മും ബാറുകാരും

ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിറകില്‍ സിപിഎമ്മും ചില മദ്യ മുതലാളിമാരും ആയിരുന്നു എന്നാണ് മുഖ്യമന്ത്രി ആരോപിയ്ക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും തന്റെ വിഷയമല്ലെന്നാണ് സരിത പറയുന്നത്.

കേരളം താങ്ങില്ല

കേരളം താങ്ങില്ല

തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അത് കേരളം താങ്ങില്ലെന്ന് സരിത മുമ്പ് പറഞ്ഞിരുന്നു.

English summary
Saritha S Nair stick on her allegations against Oommen Chandy. She challenge CM to prove the truth behind the cheque incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X