കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കമ്മീഷന് മുന്നില്‍ തെളിവായി സരിതയുടെ സിഡികള്‍ ഹാജര്‍ ... ഇനിയെന്ത്?

Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായര്‍ നിലപാടില്‍ ഉറച്ച് പോരാട്ടം തുടരുന്നു. ഇതിനിടെ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൂന്ന് സിഡികള്‍ ഹാജരാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഉതകുന്നതാണ് സരിത എസ് നായര്‍ ഇപ്പോള്‍ കൈമാറിയിരിയ്ക്കുന്ന സിഡികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയുമായും ബെന്നി ബെഹ്നാനുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഈ സിഡികളില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടാകാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിയ്ക്കാനുതകുന്ന ഒരു ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

 സരിതയുടെ സിഡികള്‍

സരിതയുടെ സിഡികള്‍

മൂന്ന് സിഡികള്‍ ആണ് സരിത എസ് നായര്‍ ഇപ്പോള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മറ്റ് ചില രേഖകളും കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

തമ്പാനൂര്‍ രവി

തമ്പാനൂര്‍ രവി

കോണ്‍ഗ്രസ്സിലെ എ വിഭാഗം നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും ആയ തമ്പാനൂര്‍ രവിയുമായി കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഒരു സിഡിയില്‍ ഉള്ളത് എന്നാണ് വിവരം.

ബെന്നി ബെഹ്നാന്‍

ബെന്നി ബെഹ്നാന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും ആയ ബെന്നി ബെഹ്നാനുമായും 2014 മുതല്‍ നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളും ഒരു സിഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സലീം രാജ്

സലീം രാജ്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഒരു സിഡിയില്‍ ഉണ്ട്.

 എബ്രഹാം കലമണ്ണില്‍

എബ്രഹാം കലമണ്ണില്‍

വ്യവസായിയും ആറന്മുള വിമാനത്താവളത്തിനോട് ബന്ധപ്പെട്ട വ്യക്തിയുമായ എബ്രഹാം കലമണ്ണിലുമായുള്ള സംഭാഷണവും വീഡിയോയും ആണ് മൂന്നാമത്തെ സിഡിയില്‍ ഉള്ളത്.

ഭീഷണിയുടെ വീഡിയോ

ഭീഷണിയുടെ വീഡിയോ

വ്യവസായി എബ്രഹാം കലമണ്ണില്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സരിത ആരോപിയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ അവസാനിപ്പിയ്ക്കണം എന്നാണ് ഭീഷണി. ഇതിന്റെ ദൃശ്യങ്ങളും സരിത ഹാജരാക്കിയ സിഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യന്‍ കുടുങ്ങും?

മുഖ്യന്‍ കുടുങ്ങും?

സരിത എസ് നായരുമായി തനിയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം ഇതോടെ പൊളിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

തെളിവ് സ്വീകരിച്ചു

തെളിവ് സ്വീകരിച്ചു

എന്തായാലും സരിത ഹാജരാക്കിയ തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ കമ്മീഷന്‍ പരിധോശിച്ചതിന് ശേഷം ആകും തുടര്‍ നടപടികള്‍.

English summary
Saritha S Nair submitted 3CDs in front of Solar Judicial Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X