ബെന്നി ബഹനാന്‍ തന്റെ വീട്ടില്‍ വന്നെന്ന് സരിത എസ് നായര്‍
കൊച്ചി: വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്റെ മുന്നിലെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാനുമായി തനിക്കുള്ള ബന്ധമാണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബെന്നി ബഹനാനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞത്.
തന്റെ വീട്ടില്‍ ബെന്നി ബഹനാന്‍ വന്നുവെന്നും സരിത പറയുന്നു. ബെന്നിക്ക് സംഭാവനയായി അഞ്ചുലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സരിത പറയുന്നു. തന്റെ കാക്കനാട്ടിലുള്ള വീട്ടിലാണ് ബെന്നി വന്നത്. എറണാകുളത്തുള്ള ഒരു ട്രാന്‍സ്‌ഫോമറിന്റെ ഉദ്ഘാടന ദിവസമാണ് ബെന്നിക്ക് പണം കൈമാറിയതെന്നും സരിത പറയുന്നു.

ഒട്ടേറെ തവണ ഫോണിലൂടെയും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഈ ബന്ധം വെച്ച് ഒരുതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി ബെന്നി തന്നെ വിളിച്ചൂവെന്നും സരിത കമ്മീഷനു മുന്‍പാകെ പറഞ്ഞു. പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരിലാണ് താന്‍ ബെന്നിക്ക് പണം നല്‍കിയത്.
2012 ഓഗസ്തിലാണ് പണം കൈമാറിയതെന്നും സരിത പറയുന്നു. പണം കൈമാറിയതിനുള്ള തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞു.












Click it and Unblock the Notifications