Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയും തമ്പാനൂര്‍ രവിയും ഫോണില്‍ സംസാരിച്ചത് 507തവണ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: സരിത എസ് നായരെ നേരിട്ട് ഒരു തവണ പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മുഖം മൂടി വലിച്ചു കീറുന്ന വെളിപ്പെടുത്തലാണ് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ തമ്പാനൂര്‍ രവി സരിതയെ ഫോണില്‍ സംസാരിച്ചത് 507 തവണയാണെന്നാണ് പറയുന്നത്.

എന്നാല്‍, ഇതിനെപ്പറ്റി സോളാര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ തമ്പാനൂര്‍ രവി പറഞ്ഞതിങ്ങനെ. എത്ര അര്‍ധരാത്രിയായാലും ആരു ഫോണ്‍ വിളിച്ചാല്‍ താന്‍ എടുക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കത് ആവശ്യമാണ്. അതേസമയം, 51തവണ തമ്പാനൂര്‍ രവി സരിതയെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നുണ്ട്.

സരിതയെ കണ്ടിട്ടില്ല

സരിതയെ കണ്ടിട്ടില്ല

സരിത എസ് നായരെ നേരിട്ട് ഒരു തവണ പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞ തമ്പാനൂര്‍ രവി 507 തവണയാണ് ഫോണില്‍ വിളിച്ചത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് സോളാര്‍ കമ്മീഷനാണ്.

ആരു വിളിച്ചാലും എടുക്കും

ആരു വിളിച്ചാലും എടുക്കും

ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ എത്ര അര്‍ധരാത്രിയായാലും ആരു ഫോണ്‍ വിളിച്ചാല്‍ താന്‍ എടുക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, 51തവണ തമ്പാനൂര്‍ രവി സരിതയെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്ന തെളിവ് കമ്മീഷന്‍ വെളിപ്പെടുത്തുകയായിരുന്നു.

കഥ മാറ്റി പറഞ്ഞു

കഥ മാറ്റി പറഞ്ഞു

സരിതയെ പോലെ തന്നെ തോന്നുമ്പോ കഥ മാറ്റി പറയുന്ന അവസ്ഥയാണ് കണ്ടത്. സരിതയ്ക്ക് ഒരുറപ്പും താന്‍ കൊടുത്തിട്ടില്ലെന്നാണ് തമ്പാനൂര്‍ രവി പിന്നീട് പറഞ്ഞത്. മാധ്യമങ്ങളിലൂടെ മാത്രമേ സരിതയെ താന്‍ കണ്ടിട്ടുള്ളൂവെന്നാണ് തമ്പാനൂര്‍ രവി നേരത്തെ പറഞ്ഞത്.

സംശയം മാത്രം

സംശയം മാത്രം

തമ്പാനൂര്‍ രവിയുടെ മൊഴിയില്‍ സംശയം തോന്നിയ കമ്മീഷന്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ആരോപണങ്ങളിങ്ങനെ

ആരോപണങ്ങളിങ്ങനെ

സരിതയുടെ മൂന്നു ടെലിഫോണ്‍ നമ്പറിലേക്കാണ് കോള്‍ പോയത്. മുഖ്യമന്ത്രിക്കു വേണ്ടിയാണ് തമ്പാനൂര്‍ രവി തന്നെ വിളിച്ചതെന്ന് സരിത നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമ്പാനൂര്‍ രവിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+