പുറത്തിറങ്ങിയ സരിത സാക്ഷിയെ ഭീഷണിപ്പെടുത്തി
കൊല്ലം: സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു. രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സരിത സഹായിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ പ്രൊസിക്യൂഷന്‍ സാക്ഷിയെ സരിതയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന്. സരിത ജയില്‍ മോചിതയായ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് എം ജില്ലാ നേതാവ് ജമിനിഷ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
ബിജു രാധാകൃഷ്ണന്റെ ആദ്യഭാര രശ്മി കൊല്ലപ്പെട്ട കേസിലെ പതിനെട്ടാം സാക്ഷിയായ ജമിനിഷ സരിതയ്‌ക്കെതിരെയും രംഗത്ത് വന്നിരുന്നു. രശ്മി മരിക്കുന്നതിന് തലേ ദിവസം വീട്ടിലെത്തിയ സരിത, കൊലപാതക ശേഷം ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ജമിനിഷ ആരോപിച്ചു. ജയില്‍ മോചിതയായ സരിതയും അഭിഭാഷകനും തന്നെ വിളിച്ച് ഭീഷമിപ്പെടുത്തുന്നുവെന്ന് ഇവര്‍ പൊലീസിന് പരാതി നല്‍കി.

നിര്‍ണായക തെളിവുകള്‍ തന്റെ കൈവശമുള്ളതിനാലാണ് സരിത തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ജമിനിഷ പറയുന്നു. ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സരിതയ്‌ക്കെതിരെ കേസുകൊടുത്ത് നിയമപരമായി മുന്നോട്ട് പോകാനാണ് ഇനി തന്റെ തീരുമാനമെന്ന് ജമിനിഷ വ്യക്തമാക്കി. രശ്മി വധക്കേസില്‍ 2006ല്‍ ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് അന്നത്തെ പുനലൂര്‍ ഡി വൈ എസ് പിയാണെന്നും ഇയാള്‍ തന്റെ കൈയില്‍നിന്നു വിലപ്പെട്ട തെളിവുകള്‍ വാങ്ങിയശേഷം ബിജുവിനെ രക്ഷിച്ചെന്നും ജമിനിഷ പറയുന്നു.
അതേ സമയം രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ ഐഷാ പോറ്റി എം എല്‍ എ സഹായിച്ചെന്ന ആരോപണവുമായി സരിത രംഗത്തിറങ്ങിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപണമുയര്‍ന്നു. ബിജുവിനെ താന്‍ സഹായിച്ചെന്ന സരിതയുടെ ആരോപണം അന്വേഷിക്കണമെന്ന് ഐഷാ പോറ്റി എം എല്‍ എ ആവശ്യപ്പെട്ടു. സരിതയുടെ 28 പേജുളള മോഴി ഒതുക്കിയവര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെയുളള ആരോപണമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications