കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ സ്വപ്നങ്ങള്‍ക്ക് സരിതയുടെ ഭീഷണി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും വിവാദത്തില്‍. സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന 'സോളാര്‍ സ്വപ്‌നങ്ങള്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെ സരിത എസ് നായര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. തന്റെ വീട്ടിലെത്തിയ സരിത 80 കാരിയായ തന്റെ അമ്മയോട് ഭീഷണി മുഴക്കുകയായിരുന്നെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സോളാര്‍ വിവാദമായോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ അല്ല ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന മുഖവുരയോടെയാണ് സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. തട്ടിപ്പിന്റെ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ ജോയി ആന്റണി പറഞ്ഞു.

Saritha S Nair

മുന്‍ നിര താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയാണ് സോളാര്‍ സ്വപന്ങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. സരിതയും ശാലു മേനോനും ബിജു രാധാകൃഷ്ണനുമൊക്കെ പല പേരുകളില്‍ ചിത്രത്തിലുണ്ട്. മേഘന പട്ടേല്‍, ധവാന്‍, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിയ്ക്കുന്നത്.

English summary
Saritha S Nair Threatens Solar Swapnam Producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X