സരിത സാമൂഹിക സേവനരംഗത്തേയ്ക്ക്, ചിത്രങ്ങള്‍
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിതയ്ക്ക് ഇത് പുതിയ മുഖം. സോളാര്‍ വിവാദങ്ങള്‍ അവസാനിയ്ക്കും മുന്‍പേ സരിത സാമൂഹിക സേവനം രംഗത്തേയ്ക്ക്. തന്റെ തട്ടിപ്പുകള്‍ക്ക് മുഖ്യ വേദിയായ പത്തനംതിട്ടയാണ് സാമൂഹിക സേവനത്തിനായി സരിത തിരഞ്ഞെടുത്തത്.
വേനല്‍ക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികള്‍ക്ക് സൗജന്യമായി നോട്ടുബുക്കുകളും ബാഗുമൊക്കെ നല്‍കുന്ന സന്നദ്ധസംഘടനകള്‍ ധാരളമുണ്ടല്ലോ. പത്തനംതിട്ടയിലെ മലയോര ഗ്രാമമായ തണ്ണിത്തോട് ഇത്തരത്തില്‍ ഒരു സന്നദ്ധ പ്രവര്‍ത്തനം നടന്നു, ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായരും. സരിതയുടെ സാമൂഹിക സേവനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇതാ

സാമൂഹിക സേവനം
തണ്ണിത്തോട്ടിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും, കുടകളും, നോട്ടുബുക്കുകളുമൊക്കം സൗജന്യമായി വിതരണം ചെയ്താണ് സരിത സാമൂഹിക സേവനരംഗത്തേയ്ക്ക് കടന്നത്.

രാഷ്ട്രീയക്കാര്‍ എത്തിയില്ല
പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റ രാഷ്ട്രീയ നേതാക്കള്‍ വിവാദം ഭയന്ന് എത്തിയില്ല. ഇത് സരിതയെ അല്‍പ്പമൊന്ന് ചൊടിപ്പിച്ചു. വിവാദത്തെ നേരിടാന്‍ കഴിയാത്തവര്‍ എങ്ങനെ ജനങ്ങളെ ഭരിയ്ക്കുമെന്നായി സരിത

ഞെട്ടല്‍
വിവാദ നായികയാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടല്‍

സരിതയുടെ പുതിയ മുഖം
പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന സരിത

പുസ്തകം വാങ്ങാനെത്തിയവര്‍
സരിതയുടെ പഠനോപകരണ വിതരണത്തില്‍ എത്തിയ കുട്ടികള്‍

സാധാരണക്കാരി?
താനൊരു സാധാരണക്കാരിയാണെന്ന് പരിപാടിയ്ക്കിടെ സരിത

തട്ടിപ്പോ
സരിതയുടെ സന്നദ്ധ പ്രവര്‍ത്തനവും തട്ടിപ്പാണെന്നും അഭിപ്രായമുണ്ട്

സൗജന്യം നിഷേധിച്ചു
തട്ടിപ്പുകാരിയുടെ സൗജന്യം നിഷേധിച്ച് മടങ്ങിയവരും ഒട്ടേറെയുണ്ട്

സഹായം വേണ്ടവര്‍ക്ക് വിളിയ്ക്കാം
എന്തായാലും നാട്ടുകാര്‍ക്ക് ഏത് ആവശ്യത്തിനും തന്നെ വിളിയ്ക്കാമെന്നും താന്‍ ഒരു സാധാരണക്കാരിയാണെന്നും സരിത. തന്റെ മൊബൈല്‍ നമ്പര്‍ നാട്ടുകാര്‍ക്ക് നല്‍കിയാണ് സോളാര്‍ വിവാദനായിക തണ്ണിത്തോട് നിന്നും യാത്രയായത്.












Click it and Unblock the Notifications