നഗ്ന വീഡിയോ: പിസി യുടെ വെളിപ്പെടുത്തലിന് വേണ്ടി സരിത കാത്തിരിയ്ക്കുന്നു
പെരിന്തല്‍മണ്ണ: തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചവരെപ്പറ്റി പിസി ജോര്‍ജ്ജ് നടത്തുന്ന വെളിപ്പെടുത്തലിനായി സോളാര്‍ വിവാദ നായിക സരിത കാത്തിരിയ്ക്കുന്നു. സരിതയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടവരെ തനിയ്ക്കറിയാമെന്നും ഇക്കാര്യം ഒക്ടോബര്‍ 23 ന് വെളിപ്പെടുത്തുമെന്നുമാണ് പിസി പറഞ്ഞത്. താന്‍ പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിയ്ക്കുകയാണെന്നും വിവരങ്ങള്‍ അറിയാന്‍ ആകാംഷയുണ്ടെന്നും സരിത.
കഴിഞ്ഞ ദിവസം തന്റെ കാറിടിച്ച് പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ സന്ദര്‍ശിയ്ക്കാനെത്തിയതായിരുന്നു സരിത.

ദൃശ്യങ്ങള്‍ പുറത്തായതിന് രണ്ട് സാധ്യതയാണുള്ളത്. ഒന്നും പറയാനാവില്ല. തന്റെ ലാപ്‌ടോപ്പ് പൊലീസ് കസ്റ്റഡിയിലെടുത്താണ്. ഇതിലെ വിവരങ്ങള്‍ കേസിന്റെ തുടക്കത്തില്‍ തന്നെ നശിപ്പിച്ചിരുന്നു.അത് തിരിച്ചെടുക്കാന്‍ കഴിയുമോ എന്ന് അറിയില്ല.

സോളാര്‍ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ഒരാളെന്ന നിലയ്ക്ക് പിസി ജോര്‍ജ്ജിന് അതറിവുണ്ടാകുമെന്നും സരിത.

എന്തായാലും പിസിയുടെ വെളിപ്പെടുത്തലിനായി കാത്തിരിയ്ക്കുകയാണ് സോളാര്‍ വിവാദ നായിക.












Click it and Unblock the Notifications