Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് മക്കളെ ഹരം കൊള്ളിച്ച സരിതയുടെ ആത്മകഥ മലയാളത്തിലേക്കും; ഇനി ആരുടെയൊക്കെ ഉറക്കം പോകും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ യുവാക്കളുടെ ഹൃദയതാളം നിലപ്പിച്ച സരിത എസ് നായറുടെ ആത്മകഥ മലയാളത്തിലേക്കും. പുസ്തക രൂപത്തിലായിരിക്കും ആത്മകഥ പുറത്തിറങ്ങുക. സരിതയുടെ ആത്മതകഥയുടെ കോപ്പി റൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ പ്രസാധകര്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ പണം നല്‍കുന്നവര്‍ക്കായിരിക്കും അവകാശം നല്‍കുക. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയിലാണ് സരിതയുടെ ആത്മകഥ ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വരുന്നത്. കേരള രാഷ്ട്രീയക്കാരെ വില്ലന്‍മാരാക്കിയുള്ള സരിതയുടെ ആത്മകഥ ചൂടപ്പം പോലെയാണ് തമിഴ്‌നാട്ടില്‍ വിറ്റ് പോകുന്നത്.

ബന്ധപ്പെട്ടു

ബന്ധപ്പെട്ടു

സരിതയുടെ ആത്മകഥയുടെ കോപ്പിറൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ പ്രസാധകര്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പണം

പണം

കൂടുതല്‍ പണം നല്‍കുന്ന പ്രസാധകര്‍ക്ക് അവകാശം നല്‍കുമെന്നാണ് സരിത എസ് നായര്‍ പറയുന്നത്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

താന്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് സരിത പറയുന്നത്. ആത്മകഥ സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്നും അവര്‍ പറഞ്ഞു.

വായനക്കാര്‍

വായനക്കാര്‍

മലയാളത്തിലെ ക്ലാസ് വായനക്കാരെ കൂടി ലക്ഷ്യമിട്ട് മാറ്റങ്ങള്‍ വരുത്തി മലയാളത്തില്‍ പ്രസിദ്ധീകരിക്കാനാണ് സരിത എസ് നായര്‍ ആലോചിക്കുന്നതെന്നാണ് വിവരം.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ സരിത എസ് നായര്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയും സരിത ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് സരിതയുടെ ആത്മകഥ രചന.

വിശദാംശങ്ങള്‍

വിശദാംശങ്ങള്‍

വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

ഇതുവരെ വിവാദത്തില്‍ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയില്‍ എത്തുമെന്നാണ് സരിത എസ് നായരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+