Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ 'ആത്മകഥ' തമിഴ്‌നാട്ടില്‍ വിറ്റുപോകുന്നത് ചൂടപ്പം പോലെ; നായകന്‍മാര്‍ ആരൊക്കെ?

ചെന്നൈ: ആവശ്യത്തിന് സെക്‌സ്, പിന്നെ കുറച്ച് സസ്‌പെന്‍സ്.... പറഞ്ഞ് വരുന്നത് സരിത നായരുടെ ആത്മകഥയെ കുറിച്ചാണ്. പക്ഷെ കേരളത്തിലല്ല. അങ്ങ് തമിഴ് നാട്ടില്‍. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയാണ് സരിതയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. കേരള രാഷ്ട്രീയക്കാരെ വില്ലന്‍മാരാക്കിയുള്ള സരിതയുടെ ആത്മകഥ ചൂടപ്പം പോലെയാണ് തമിഴ്‌നാട്ടിള്‍ വിറ്റഴിക്കുന്നത്.

തമിഴര്‍ക്ക് സരിത നായര്‍ അല്ല. അവര്‍ക്ക് സരിതാമ്മയാണ്. സരിതാമ്മ തമിഴ്‌നാട്ടിലെ യുവാക്കളുടെ ഹൃദയതാളം തന്നെ നിലപ്പിക്കുകയാണ്. രാഷ്ട്രീയക്കാരില്‍ നിന്ന് സരിതക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ അതേപടി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. സെപ്തംബര്‍ 12 തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്നാണ് സരിത തന്റെ ആത്മകഥയില്‍ എഴുതിയിട്ടുള്ളത്. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാന്‍ അന്ന് സരിത പോയെന്നും അവിടെ നിന്നും തിക്താനുഭവങ്ങളണ് ഉണ്ടായതെന്നും സരിതയുടെ ആത്മകതയില്‍ പരാമര്‍ശിക്കുന്നു.

കാത്തിരിപ്പ്

കാത്തിരിപ്പ്

തിമിഴിലെ കുദുമം മാസിക വരുന്നതും കാത്തിരിക്കുകയാണ് തമിഴ് നാട്ടിലെ നല്ലൊരു വിഭാഗം യുവാക്കളും. കുദുമത്തിന്റെ ഒട്ടുമിക്ക ലക്കങ്ങളിലും സരിത നായരുടെ ചിത്രങ്ങളാണ് കവര്‍ പേജില്‍ ഇടം പിടിച്ചിരിക്കുന്നത്.

പുസ്തക രൂപം

പുസ്തക രൂപം

ആത്മകഥയുടെ പുസ്ത രൂപവും സരിത നായരുടെ ആലോചനയിലുണ്ടെന്നാണ് അറിയുന്നത്. മൊഴിമാറ്റത്തിലൂടെ മലയാളത്തിലും പുസ്തകമിറക്കുമെന്നാണ് സൂചന.

പ്രസാധകര്‍

പ്രസാധകര്‍

മലയാളത്തിലെ ക്ലാസ് വായനക്കാരെ കൂടി ലക്ഷ്യമിട്ട് മാറ്റങ്ങള്‍ വരുത്താന്‍ സരിത നായര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഏത് പ്രസാധകരായിരിക്കും ഇതിന് മുന്നോട്ട് വരിക എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനങ്ങള്‍.

എഴുതുന്ന തിരിക്കില്‍

എഴുതുന്ന തിരിക്കില്‍

സോളാര്‍ കേസില്‍ കോയമ്പത്തൂര്‍ കോടതിയിലും സരിതയ്ക്ക് കേസുണ്ട്. ഇതിന് വേണ്ടി എത്തിയപ്പോള്‍ ആത്മകഥ എഴുതുന്ന തിരക്കിലാണെന്ന് അന്ന തന്നെ സരിത നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ മലയാളത്തിലാണ് ഇതെന്നായിരുന്നു അന്ന് നല്‍കിയ സൂചന

വിശദീകരണം

വിശദീകരണം

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് തുറന്ന് കാണിക്കാനാണ് ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ് തമിഴ് മാസികയുടെ വാദം.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയകാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ സരിത നായര്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയും സരിത ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസും നല്‍കിയിരുന്നു ഇതൊന്നും വകവെക്കാതെയാണ് സരിതയുടെ ആത്മകഥ രചന.

അന്തിമഘട്ടം

അന്തിമഘട്ടം

സോളാര്‍ കേസ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സരിതയുടെ ആത്മകഥ വരുന്നത്. സോളാര്‍ വിഷയങ്ങള്‍ ഇതോടെ വീണ്ടും സജീവമാകും.

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതുവരെ വിവാദത്തില്‍ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയില്‍ എത്തുമെന്നും സൂചനയുണ്ട്.

പെന്‍ഡ്രൈവും സിഡിയും

പെന്‍ഡ്രൈവും സിഡിയും

ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ കൈമാറിയിരുന്നു. പെന്‍ഡ്രൈവും സിഡിയും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ തെളിവുകളാണ് സോളാര്‍ കമ്മീഷന് മുമ്പാകെ സരിത കൈമാറിയത്.

കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, കെസി വേണുഗോപാല്‍, മന്ത്രിമാരായ എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംഎല്‍എ മാരായ ഹൈബി ഈഡല്‍, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് എന്നിവര്‍ സോളാറുമായി ബന്ധപ്പെട്ട് താനുമായുള്ള ഇടപാടുകളും സരിത പല ഘട്ടങ്ങളിലും പുറത്ത് പറഞ്ഞിരുന്നു. ഇവരെല്ലാം ആത്മകഥയിലും കഥാപാത്രങ്ങളാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+