റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതി; പറഞ്ഞതിലുറച്ച് തന്നെയെന്ന് സരിത
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ പേരും ഉണ്ടാകുമെന്നും സരിത പറയുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ വച്ചെഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്ന് സരിത പറയുന്നു. കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും കമ്മീഷനില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സരിത പറയുന്നു.

ആരോപണങ്ങളില്‍ ഉറച്ച്
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് സരിത പറയുന്നത്. ലൈംഗിക ആരോപണങ്ങളക്കം സരിത ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തിയിരുന്നു.

കത്ത് സത്യസന്ധം
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ വച്ച് താനെഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്നാണ് സരിത പറയുന്നത്. ഈ കത്തും അന്വേഷണ കമ്മീഷന് മുന്നിലെത്തിയിരുന്നതായി സരിത.

നിഷ്പക്ഷമെങ്കില്‍ ഉമ്മന്‍ചാണ്ടിയും
സോളാര്‍ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയും ഉണ്ടാകുമെന്ന് സരിത പറയുന്നു. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തിപരമായ പങ്കുണ്ടെന്നും സരിത ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്
കാറ്റാടിപ്പാടം എന്ന പദ്ധതി തന്നെ ഇതിനുവേണ്ട സ്ഥലം സര്‍ക്കാര്‍ ലീസിനു കൊടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിന്മേല് ആരംഭിച്ചതാണെന്ന് സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാണ് മറ്റുള്ളവരെ പ്രതിയാക്കിയതെന്ന് സരിത.

കള്ളന്റെ കൈയ്യില്‍ താക്കോല്‍
തങ്ങളെ കരുവാക്കി ഒരു മാസ്റ്റര്‍ ബ്രെയിന്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നതായി സരിത ആരോപിക്കുന്നു. അത് ചൂണ്ടിക്കാണിച്ച് യുഡിഎഫ് ഭരണകാലത്ത് പരാതി നല്‍കിയെങ്കിലും അന്നത് കള്ളന്റെ കൈയ്യില്‍ താക്കോല്‍ കൊടുകകുന്നത് പോലെയായിരുന്നുവെന്ന് സരിത.

കമ്മീഷനില്‍ വിശ്വാസം
സോളാര്‍ കമ്മീഷനില്‍ വിശ്വാസം ഉണ്ടെന്ന് സരിത പറയുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒന്നും അറിയില്ലെന്നും സരിത പറയുന്നു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications