സോളാര്‍ ഇടപാടില്‍ താന്‍ മറ്റുള്ളവരുടെ കൈയ്യിലെ പാവയായിരുന്നുവെന്ന് സരിത: കമ്മീഷനില്‍ വിശ്വാസം
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ താന്‍ മറ്റുളളവരുടെ കൈയ്യിലെ പാവയായിരുന്നുവെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ് നായര്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിനു പിന്നാലെയാണ് സരിതയുടെ പ്രതികരണം.
കമ്മീഷനില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്ന് സരിത പറഞ്ഞു. നിഷ്പക്ഷമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയതെന്നാണ് കരുതുന്നതെന്ന് സരിത വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളും കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ടെന്നും സരിത പറയുന്നു. കമ്മീഷനുമായി അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി.

സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ തുടരുമെന്നും സരിത പറഞ്ഞു. ഈ കേസുകള്‍ ഒത്തു തീര്‍പ്പാക്കാനുള്ള പണമൊന്നും തന്റെ പക്കലില്ലെന്നും സരിത.കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ്് നടത്തിയെന്ന് പറയുന്നവര്‍ കേസ് വരുമ്പോള്‍ തുക കൂട്ടിപ്പറയുകയാണെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയത് മനഃപൂര്‍വമാണെന്ന് കരുതുന്നില്ലെന്നും സരിത വ്യക്തമാക്കി.












Click it and Unblock the Notifications