കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ കോണ്‍ഗ്രസ്സുകാരിയെന്ന് സരിത... അപ്പോഴിനി സിപിഎം പേടിക്കണ്ട!

  • By Soorya Chandran
Google Oneindia Malayalam News

തലശ്ശേരി: എന്തുകൊണ്ടാണ് സരിത എസ് നായരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കൂടുതല്‍ ഉയര്‍ന്ന് വരുന്നത്? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡ്എഫ് ഭരിക്കുന്നതുകൊണ്ടാണോ ഇത്?

ഇത്തരം സംശയങ്ങള്‍ക്കൊന്നും ഇനി ഇടയില്ല. കാരണം സരിത തന്നെ വ്യക്തമാക്കിയിരിക്കുന്നു. താന്‍ ഒരു കോണ്‍ഗ്രസ്സുകാരിയാണെന്നാണ് സരിത തന്നെ പറയുന്നത്. കോണ്‍ഗ്രസ്സുകാരിയായ സരിത, കോണ്‍ഗ്രസ് നേതാക്കളെ അല്ലാതെ വേറെ ആരെയാണ് സമീപിക്കുക...!

കോണ്‍ഗ്രസ്സുകാരി

കോണ്‍ഗ്രസ്സുകാരി

താന്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന് സരിത തന്നെയാണ് വ്യക്തമാക്കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതിയില്‍ എത്തിയതായിരുന്നു സരിത.

അംഗത്വമുണ്ടോ

അംഗത്വമുണ്ടോ

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഗംത്വമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. ഉണ്ടായിരുന്നോ എന്ന് ചോദിച്ചാലും ഇല്ലെന്ന് തന്നെ ഉത്തരം.

പക്ഷേ കെഎസ് യു

പക്ഷേ കെഎസ് യു

കോണ്‍ഗ്രസില്‍ അംഗത്വമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പഠിക്കുന്ന കാലത്ത് കെഎസ് യു പ്രവര്‍ത്തകയായിരുന്നു എന്ന് സരിത സമ്മതിക്കുന്നു.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ആകുമോ

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ആകുമോ

കെഎസ് യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് തുല്യമാണോ... അല്ലെങ്കിലും സരിത കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശ വാദം.

കോണ്‍ഗ്രസ്സുകാരെയല്ലാതെ പിന്നെ ആരെ

കോണ്‍ഗ്രസ്സുകാരെയല്ലാതെ പിന്നെ ആരെ

തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സുകാരിയായ താന്‍ കോണ്‍ഗ്രസ് നേതാക്കളെ അല്ലാതെ വേറെ ആരെയാണ് കാണേണ്ടതെന്നാണ് ചോദ്യം.

അന്വേഷണത്തോട് സഹകരിക്കും

അന്വേഷണത്തോട് സഹകരിക്കും

തന്റെ കത്ത് പുറത്ത് വന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് സരിത വ്യക്തമാക്കുന്നുണ്ട്.

കത്ത് കൈമാറില്ല

കത്ത് കൈമാറില്ല

അന്വേഷണത്തോട് സഹകരിക്കുമെങ്കിലും തന്റെ കയ്യിലുളള കത്ത് അന്വേഷണ സംഘത്തിന് കൈമാറില്ലെന്നും സരിത പറഞ്ഞു.

അന്വേഷണം കത്തിനെ കുറിച്ചല്ല

അന്വേഷണം കത്തിനെ കുറിച്ചല്ല

ജോസ് കെ മാണി നല്‍കിയ പരാതിയിലാണ് അന്വേഷണം. അല്ലാതെ സരിതയുടെ കത്തിനെ സംബന്ധിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

English summary
Saritha says that she is a congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X