കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് നേതാക്കളും സരിതയെ സമീപിച്ചു?

Google Oneindia Malayalam News

ആലപ്പുഴ: സഹായം അഭ്യര്‍ഥിച്ച് എല്‍ ഡി എഫിലെ പ്രമുഖ നേതാക്കള്‍ തന്നെ സമീപിച്ചു എന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ തോല്‍പിക്കാന്‍ സഹായം അഭ്യര്‍ഥിച്ചാണ് ഇവര്‍ തന്റെയടുക്കല്‍ വന്നത്. എന്നാല്‍ ആരാണ് തന്നെ സമീപിച്ച നേതാക്കള്‍ എന്ന് ഇപ്പോള്‍ പറയില്ല എന്നും സരിത എസ് നായര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും സരിത വെറുതെ വിട്ടില്ല. സി ബി ഐ അന്വേഷണം നേരിടുന്ന സ്വന്തം മകന്റെ കാര്യത്തില്‍ എന്താണ് വി എസ് അഭിപ്രായമൊന്നും പറയാത്തത്. തന്നെ മഹാ കള്ളി എന്നാണ് അച്യുതാനന്ദന്‍ വിളിച്ചത്. സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കെയാണ് സരിതയുടെ ഈ ആക്രമണം.

saritha

ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണം എന്ന് സരിത ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ആലപ്പുഴ പോലീസില്‍ സരിത പരാതിയും നല്‍കി. സരിതയ്ക്ക് ഒരു കേന്ദ്രമന്ത്രിയുമായി ബന്ധമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ കെ സി വേണുഗാപാലിനെയും സരിതയെയും ഒരുമിച്ച് ചേര്‍ത്ത് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.

സരിത എസ് നായര്‍ പറഞ്ഞതെല്ലാം വിശ്വസിച്ച് അബ്ദുള്ളക്കുട്ടിക്കെതിരെ വാളെടുത്ത സി പി എമ്മും ഡി വൈ എഫ് എഫ് ഐയുമാണ് പുതിയ വെളിപ്പെടുത്തലോടെ വെട്ടിലാകുന്നത്. സരിത പറഞ്ഞത് പാതി പറയാത്തത് പാതി അബ്ദുള്ളക്കുട്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഇപ്പോള്‍ എന്ത് പറയുന്നു എന്നാണ് കാണേണ്ടത്.

English summary
Solar scam accused Saritha Nair speaks about VS Achuthanandan. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X