സോളാര്‍ പ്രതിയുടെ സഹോദരന് സരിതയുടെ വധഭീഷണി... ശബ്ദരേഖ കേള്‍ക്കൂ
കൊച്ചി: സോളാര്‍ കേസിലെ പ്രതി മണിലാലിന്റെ സഹോദരനെ സരിത എസ് നായര്‍ ഭീഷണി പ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. ഫോണില്‍ വിളിച്ചാണ് സരിതയുടെ ഭീഷണി.
ടീം സോളാറിന്റെ ടെക്‌നിക്കല്‍ മേധാവിയായിരുന്ന മണിലാലിന്റെ സഹോദരന്‍ റിജേഷിനെ ആണ് സരിത ഭീഷണിപ്പെടുത്തിയത്. രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത വികലാംഗനാണ് റിജേഷ്.

'കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ അത് എവിടെയാണെന്ന് വച്ചാല്‍ ഒലത്തിയാല്‍ മതി. നിന്റെ രണ്ട് കാല് മാത്രമേ ഇപ്പോള്‍ ഒടിഞ്ഞിട്ടുള്ളൂ. നിന്റെ തലയും കൂടി ഞാന്‍ വെട്ടിക്കളയും' - ഇങ്ങനെയാണ് സരിതയുടെ ഭീഷണി. ഇതിനിടെ അസംഭ്യ വര്‍ഷവും നടത്തുന്നുണ്ട്.
സോളാര്‍ കേസില്‍ ജയിലില്‍ കിടക്കുന്ന തന്റെ സഹോദരനെ പുറത്തിറക്കാന്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ച് റിജേഷ് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സരിതയുടെ ഭീഷണിയുടെ കാര്യം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications