കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ പരാതി... ആകെ ആശയക്കുഴപ്പം, ഇനിയെന്ത്? ബെഹ്റ വീണ്ടും നിയമോപദേശം തേടി

വ്യക്തമായ മറുപടി നിയമോപദേശത്തില്‍ പോലീസിനു ലഭിച്ചില്ല

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരേ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

ചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും... അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ, തിയ്യതി പ്രഖ്യാപിച്ചുചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും... അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ, തിയ്യതി പ്രഖ്യാപിച്ചു

പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയെങ്കിലും ഇതു തിരിച്ചയച്ചുവെന്നതാണ് പുതിയ വാര്‍ത്ത.

നിയമോപദേശം മടക്കി

നിയമോപദേശം മടക്കി

നിയമോപദേശം മടക്കിയതായി ബെഹ്‌റ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തതയില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഇതു തിരിച്ചയച്ചത്. വ്യക്തതയോടെ നിയമോപദേശം നല്‍കാനും ബെഹ്‌റ ആവശ്യപ്പെട്ടു.

പരാതിയില്‍ നടപടി ?

പരാതിയില്‍ നടപടി ?

സരിത നല്‍കിയ പരാതിയില്‍ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാണ് ഇതു പോലീസിന്റെ നിയമോപദേശകയ്ക്ക് കൈമാറിയത്. പക്ഷെ അന്വേഷണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നിയമോപദേശത്തില്‍ ലഭിച്ചില്ലെന്നാണ് വിവരം.

കൃത്യമായ മറുപടി ലഭിച്ചില്ല

കൃത്യമായ മറുപടി ലഭിച്ചില്ല

ബെഹ്‌റ ആവശ്യപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് വീണ്ടും നിയമോപദേശം നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

യുഡിഎഫ് നേതാക്കള്‍ക്കെതിരേയും സോളാര്‍ അന്വേഷണ സംഘത്തില്‍ പെട്ട ഉന്നതര്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് സരിതയുടെ പരാതിയിലുള്ളത്. അതിനാല്‍ തികഞ്ഞ ജാഗ്രതയോടെ തന്നെ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

 കേസെടുക്കും

കേസെടുക്കും

സരിതയുടെ പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്നാണ് നിയമോപദേശമെങ്കില്‍ അവഗണിക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. മറിച്ചാണെങ്കില്‍ പരാതിയില്‍ പറയുന്നവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യും.

പോലീസ് സംശയത്തില്‍

പോലീസ് സംശയത്തില്‍

സരിതയുടെ പരാതിയിലെ ആരോപണങ്ങള്‍ക്കു സമാനസ്വഭാവമാണുള്ളത്. അതുകൊണ്ടു തന്നെ വീണ്ടും കേസെടുക്കുമ്പോള്‍ നിയമപരമായി തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന സംശയവും പോലീസിനുണ്ട്.

ക്രൈംബ്രാഞ്ച് പരിഗണനയില്‍

ക്രൈംബ്രാഞ്ച് പരിഗണനയില്‍

സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതി ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ പരിഗണനയിലാണുള്ളത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തുടരന്വേഷണത്തില് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സരിത പുതിയ പരാതി നല്‍കിയത്.

English summary
Saritha's complaint: Legal advice turn down by Behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X