ഇടതുപക്ഷ സർക്കാർ അധികാര ദുർവിനയോഗം നടത്തുന്നു: കെ സുധാകരൻ.
കണ്ണൂർ: ഇടതുപക്ഷ സർക്കാർ അധികാര ദുർവിനയോഗമാണ് നടത്തുന്നതെന്ന് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ. ചുവപ്പണിഞ്ഞ പോലീസുകാർ ജയിലറകളെ കൊല മുറികളാക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യനസ്ഥമിച്ചാലും രാജ്യത്ത് കോൺഗ്രസ് ഇല്ലാതാകില്ല. പിണറായി വിജയൻ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ശുഹൈബ് വധത്തിലെ ഗൂഡാലോചന അന്വേഷിക്കുക, ഫസൽ വധക്കേസിൽ കൊടിയേരി ബാലകൃഷ്ണനെ പ്രതിചേർക്കുക. വിലക്കയറ്റം തടയുക തുടങ്ങി കേന്ദ്ര- സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും - ധർണ്ണയും സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു.

എം.എൽ എ മാരായ സണ്ണി ജോസഫ്, കെ.സി ജോസഫ് ,നേതക്കളായ പി രാമകൃഷ്ണൻ, കെ സുരേന്ദ്രൻ,എ .പി അബ്ദുള്ളക്കുട്ടി, സുരേഷ് ബാബു എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ, സി.വി.സന്തോഷ്, കെ.പ്രമോദ്, പി.കെ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications