കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ 'കുടുക്കിയ' അവരെ ഉടന്‍ ചോദ്യം ചെയ്യും....ഇനിയെല്ലാം വ്യക്തമാവും

ഒന്‍പതു പ്രതികളാണ് കേസിലുള്ളത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കി രാജിവയ്പ്പിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.കേസുമായി ബന്ധപ്പെട്ടു പരാതിക്കാരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കല്‍ തുടരുകയാണ്. പരാതിക്കാരിയായ അഭിഭാഷകയില്‍ നിന്നു സംഘം മൊഴിയെടുത്തിരുന്നു.

1

മംഗളം ടെലിവിഷനിലെ ഒമ്പതു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചാനല്‍ മേധാവി അജിത് കുമാറിനെക്കൂടാതെ എഡിറ്റോറിയല്‍ അംഗങ്ങള്‍, വാര്‍ത്താ അവതാരകര്‍, ഹണിട്രാപ്പില്‍ പങ്കാളിയായ മാധ്യമപ്രവര്‍ത്തക എന്നിവരാണ് കേസിലെ പ്രതികള്‍.

2

ഗൂഡാലോചന, ഐടി നിയമം, ദൃശ്യമാധ്യമ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിനെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ ഹൈടെക്ക് സെല്‍ ഡിവൈഎസ്പി എസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
police will interrogate convicts in the case soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X