ഫോണ്‍ കെണി....ഒടുവില്‍ അതു ലഭിച്ചു!! അജിത് കുമാര്‍ പറഞ്ഞത് കള്ളം?
രണ്ടു പ്രതികളെ വെവ്വേറേയാണ് ചോദ്യം ചെയ്തത്
തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍ കെണിക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു. മംഗളം ടെലിവിഷന്‍ ചാനലിന്റെ ഓഫീസില്‍ വീണ്ടും റെയ്ഡ് നടത്തിയപ്പോഴാണ് ഹാര്‍ഡ് ഡിസ്‌കും കംപ്യൂട്ടറും അന്വേഷണസംഘം പിടിച്ചെടുത്തത്.

പോലീസിന്റെ കസ്റ്റഡിയിലുള്ള ചാനല്‍ സിഇഒ അജിത്ത് കുമാറിനെയും റിപ്പോര്‍ട്ടര്‍ കെ ജയചന്ദ്രനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് ഇവ പോലീസ് കണ്ടെടുത്തത്. രണ്ടു പേരെയും വെവ്വേറെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

അതേസമയം, കാറില്‍ വച്ചു കളവുപോയെന്ന് അജിത്ത് കുമാര്‍ പരാതി നല്‍കിയ ലാപ്‌ടോപ്പും പെന്‍ഡ്രൈവും ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇവ കളവുപോയെന്ന അവകാശവാദം തെറ്റാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചെന്നു സംശയിക്കുന്ന യുവതിയെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അതിനിടെ ശശീന്ദ്രനെതിരേ യുവതി പരാതി നല്‍കിയിരുന്നു. കോടതിയിലും കന്റോണ്‍മെന്റ് പോലീസിലുമാണ് ഇവര്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications