ആ സ്ത്രീ? എല്ലാം വെളിപ്പെടുത്തുമെന്ന് ശശീന്ദ്രന്‍!! ചാനല്‍ തെറ്റ് സമ്മതിച്ചതില്‍ നന്ദി....
ഇനിയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നു തീരുമാനിക്കും
കോഴിക്കോട്: തന്നെ കുടുക്കിയതാണെന്നു മംഗളം ടെലിവിഷന്‍ തുറന്നുസമ്മതിച്ചതില്‍ നന്ദിയുണ്ടെന്ന് മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വ്യാഴാഴ്ച രാത്രിയാണ് വിശദീകരണവുമായി ചാനല്‍ സിഇഒ അജിത്ത് കുമാര്‍ രംഗത്തുവന്നത്. ശശീന്ദ്രനെ സ്റ്റിങ് ഓപ്പറേഷനിലൂടെ കുടുക്കുകയായിരുന്നുവെന്ന് അജിത്ത്കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തങ്ങള്‍ക്കു തെറ്റു പറ്റിയെന്നു മംഗളം ടെലിവിഷന്‍ തുറന്നുപറഞ്ഞതില്‍ നന്ദിയുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ടു വച്ചു മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്നും ജാഗ്രത പുലര്‍ത്തുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ചേര്‍ന്നാണ് തീരുമാനിക്കുക. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുകയെന്നതല്ല പ്രധാനം. ആരോടും പരാതിപ്പെടുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോടും ആക്ഷേപമില്ല. സംഭവത്തിനു ശേഷം പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് എനിക്കു ലഭിച്ചത്. കുടുംബവും തനിക്കൊപ്പം നിന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസ്ഥാനത്തെ വലിയ കാര്യമായി കാണുന്നില്ല. അങ്ങനെ കരുതിയിരുന്നെങ്കില്‍ താന്‍ രാജിവയ്ക്കില്ലായിരുന്നു. മാറിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്കു തന്നെ വീണ്ടും കൊണ്ടുവരുമോയെന്നതിനെക്കുറിച്ച് കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഒരു ആവശ്യത്തിനായി ശശീന്ദ്രനെ സമീപിച്ചപ്പോള്‍ അദ്ദേഹം ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ഒരു വീട്ടമ്മയാണ് തങ്ങള്‍ക്ക് ഓഡിയോ ക്ലിപ്പ് നല്‍കിയതെന്നുമായിരുന്നു നേരത്തെ മംഗളം ടെലിവിഷന്‍ വ്യക്തമാക്കിയിരുന്നത്.

ഈ വാര്‍ത്ത പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അവരില്‍ പലരും ഗുരുസ്ഥാനീയരാണ്. അതിനാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും അജിത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തക യൂണിയനും നേരിട്ട ബുദ്ധിമുട്ടില്‍ അജിത്ത് ഖേദം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ തങ്ങള്‍ക്കെതിരേയുണ്ടായ വിമര്‍ശനങ്ങളും തങ്ങളെ സ്വീധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റിങ് ഓപ്പറേഷന് സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് മന്ത്രിയെ കുടുക്കാന്‍ ഉപയോഗിച്ചതെന്നും മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകര്‍ എടുത്ത തീരുമാനമാണിതെന്നും അജിത്ത് വ്യക്തമാക്കി.

യാതൊരു വിധ മുന്‍കരുതലും ഇല്ലാതെയാണ് ഈ വാര്‍ത്ത പൂര്‍ണ രൂപത്തില്‍ സംപ്രേക്ഷണം ചെയ്തത്. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അജിത്ത് പറഞ്ഞു.












Click it and Unblock the Notifications