എല്ലാം ജനങ്ങള്‍ക്കു ബോധ്യമായി....പിന്തുണ കൂടി, ഇനി...ശശീന്ദ്രന്‍ പറയുന്നത്
കെഎസ്ആര്‍ടിസിയിലാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോയത്
കോഴിക്കോട്: ജനങ്ങള്‍ക്കു സത്യം മനസ്സിലായെന്നും പൊതുസമൂഹത്തില്‍ തനിക്കു പിന്തുണ കൂടിയിട്ടുണ്ടെന്നും അശ്ലീല ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് വച്ചു മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുകയെന്നതല്ല തന്റെ ഇപ്പോഴത്തെ ലക്ഷ്യം. മറിച്ച് ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

വിവാദത്തിനു ശേഷം തനിക്കു പൊതു സമൂഹത്തിന്റെ പിന്തുണ കൂടുകയാണ് ചെയ്തത്. ജനങ്ങള്‍ക്കു സത്യമെന്താണെന്നു മനസ്സിലായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി മണ്ഡലത്തില്‍ സജീവമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ തന്നെയല്ലേ തനിക്കു ജീവിക്കേണ്ടതെന്നും കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകരോട് ശശീന്ദ്രന്‍ ചോദിച്ചു.

എന്‍സിപിക്കു പുതിയ മന്ത്രിയുണ്ടാവുമോയെന്ന ചോദ്യത്തിന് മന്ത്രിയുണ്ടാവുമെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. തോമസ് ചാണ്ടി തന്നെയാവും പുതിയ മന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഗതാഗത വകുപ്പ് മന്ത്രി കൂടിയായിരുന്ന ശശീന്ദ്രന്‍ കെഎസ്ആര്‍ടിസി ബസിലാണ് സ്വന്തം നാടായ കണ്ണൂരിലേക്കു രാത്രി മടങ്ങിയത്. നേരത്തേ കോഴിക്കോട്ട് അദ്ദേഹമെത്തിയും കെഎസ്ആര്‍ടിസിയില്‍ തന്നെയായിരുന്നു. ഭാര്യ അനിതയും ശശീന്ദ്രനൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications