മന്ത്രിയെ കുടുക്കിയവരെ അറസ്റ്റ് ചെയ്തേക്കും!! അവര്‍ വീണ്ടും വാക്ക് തെറ്റിച്ചു!! വീണ്ടും റെയ്ഡ്...
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട കേസില്‍ മംഗളം ടെലിവിഷന്റെ ഓഫീസില്‍ വീണ്ടും പരിശോധന. കേസില്‍ പ്രതികളായ ചാനലിന്റെ സിഇഒ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.

ഞായറാഴ്ചയും മംഗളം ടെലിവിഷന്‍ ചാനലിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഞായറാഴ്ച കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമേ ചാനലിന്റെ ഓഫീസില്‍ പരിശോധനയ്ക്കായി എത്തിയിരുന്നുള്ളൂ.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നിരവധി ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ചാനല്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്.

ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഞായറാഴ്ച ഹാജരാവാന്‍ ഒമ്പതു പ്രതികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഹാജരായില്ല. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാവാമെന്നും അവര്‍ അറിയിക്കുകയായിരുന്നു. പക്ഷെ തിങ്കളാഴ്ചയും അവര്‍ ഹാജരാവാതിരുന്നതോടെയാണ് പോലീസ് വീണ്ടും ചാനലിന്റെ ഓഫീസിലെത്തിയത്.

പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതിയില്‍ വന്നിരുന്നു. പക്ഷെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നത്.












Click it and Unblock the Notifications