ശശി തരൂര്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തി
ദില്ലി: വിഴിഞ്ഞം തുറമുഖം, ദേശീയ പാത ബൈപ്പാസ്, ദേശീയ ജലപാത പുനരുദ്ധാരണം എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തി. വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും ചര്‍ച്ച പ്രതീക്ഷ നല്‍കുന്നുവെന്നും ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. ആംആദ്മി പാര്‍ട്ടിയെപ്പോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചിത്രമിട്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണിയ്ക്കുകയാണോ എന്നാണ് ഒരു ഫോളോവര്‍ ചോദിയ്ക്കുന്നത്.

എന്നാല്‍ മണി ശങ്കര്‍ അയ്യര്‍ക്ക് വീണ്ടും വിമര്‍ശനത്തിനുള്ള വഴിയൊരുക്കുകയാണ് ട്വീറ്റിലൂടെ ശശി തരൂരെന്ന് മറ്റൊരു ഫോളോവര്‍. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് മുന്‍പ് മണിശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചത്. എന്നാല്‍ തരൂരിന്റെ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു കൊണ്ട് ഒട്ടേറെ ഫോളോവര്‍മാര്‍ കമന്റ് ചെയ്തിരുന്നു












Click it and Unblock the Notifications