മണ്ടനാവരുതെന്ന് സുരേഷ് ഗോപിയ്ക്ക് ശശി തരൂരിന്‍റെ ഉപദേശം
തിരുവനന്തപുരം: കേരളത്തില്‍ താര രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ശശി തരൂര്‍ എംപി. ബിജെപിയിലേയ്ക്ക് ചുവടുമാറ്റം നടത്തുന്ന സുരേഷ് ഗോപിയ്ക്ക് തരൂര്‍ നല്‍കുന്ന ഉപദേശമാണിത്. തമിഴ്‌നാട്ടിലേയോ ആന്ധ്രയിലേയോ പോലെ കേരളത്തില്‍ താര രാഷ്ട്രീയത്തിന് സാധ്യതയില്ലെന്ന് തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി മംഗളം പത്രം പറയുന്നു.
ബിജെപിയുടെ സെലിബ്രിറ്റി പൊളിറ്റിക്‌സ് കേരളത്തില്‍ വിജയിക്കുമെന്ന് കരുതുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സെലിബ്രിറ്റി പൊളിറ്റിക്‌സ് ആന്ധ്രയിലും തമിഴ്‌നാട്ടിലും വിജയിക്കും.

കേരളത്തിലെ ജനങ്ങളും മാറിവരുന്നോ എന്ന് തനിയ്ക്കറിയില്ലെന്നും തരൂര്‍. സുരേഷ് ഗോപി സ്വയം മണ്ടനാകരുത്. തന്റെ സുഹൃത്താണ് സുരേഷ് ഗോപിയെന്നും തരൂര്‍ .

സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോഴും താന്‍ രാജിവയ്ക്കില്ലെന്നാണ് തരൂര്‍ പറയുന്നത് . അതിനാല്‍ തന്നെ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് വരില്ല. സ്ഥാനാര്‍ത്ഥി മോഹികള്‍ ഇനി നാലര വര്‍ഷം കൂടി കാത്തിരിയ്‌ക്കേണ്ടി വരുമെന്നും ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നും ബിജെപിയ്ക്ക് വേണ്ടി സുരേഷ് ഗോപി മത്സരിയ്ക്കുമെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു .












Click it and Unblock the Notifications