കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ആചാരം നിലനിര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണം, എങ്കിലേ ബിൽ നിലനിൽക്കൂ എന്ന് ശശി തരൂർ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂറ്റന്‍ വിജയം നേടാനും ബിജെപിക്ക് വോട്ടുയര്‍ത്താനും സിപിഎമ്മിന് തകര്‍ച്ച നേരിടാനും കാരണമായത് ശബരിമല സ്ത്രീ പ്രവേശന വിഷയമാണ. ശബരിമലയില്‍ എന്തിന്റെ പേരില്‍ ആയാലും ലിംഗ വിവേചനം പാടില്ല എന്ന നിലപാടിനൊപ്പമാണ് സിപിഎമ്മും സര്‍ക്കാരും നിന്നത്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും വിശ്വാസി വോട്ട് ലക്ഷ്യമിട്ട് വിധിക്കെതിരെ രംഗത്തിറങ്ങി.

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശബരിമല സംരക്ഷക വേഷം വീണ്ടും അണിയുകയാണ് കോണ്‍ഗ്രസും യുഡിഎഫും. യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നന്നത്.

congress

ശബരിമലയില്‍ നിശ്ചിത പ്രായത്തിലുളള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരം തുടരണം എന്ന അഭിപ്രായം അതിനിടെ ആവര്‍ത്തിച്ചിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ആചാരം നിലനിര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണം എന്നാണ് ഒരു ചാനല്‍ പരിപാടിയില്‍ ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ 21ന് അവതരിപ്പിക്കുന്ന ബില്‍ നിലനില്‍ക്കണം എങ്കില്‍ ഭരണഘടനാ ഭേദഗതി വേണം എന്നാണ് എംപി അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിനുളള വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ മറികടക്കാനുളള വ്യവസ്ഥകള്‍ അടങ്ങിയതാണ് സ്വകാര്യ ബില്‍. എന്നാല്‍ ഈ ബില്‍ എളുപ്പത്തില്‍ നടപ്പിലാക്കുക സാധ്യമല്ല. ശബരിമല വിഷയത്തില്‍ വിധി പറഞ്ഞത് സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചാണ് എന്നത് തന്നെയാണ് കാരണം. ശബരിമല വിഷയത്തിൽ യുഡിഎഫ് വാഗ്ജാന പ്രകാരമാണ് ബിൽ അവതരിപ്പിക്കുന്നത് എന്ന് എൻകെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

English summary
Sashi Tharoor MP comments about Sabarimala private bill in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X